- അനുഭവം അതാണ് സത്യം: മണിവര്ണന് ”നിങ്ങള്‍ ഇന്നലെ കണ്ടതല്ല ഞാന്‍ ഇന്ന് കാണുന്നതുമല്ല ഞാന്‍ നാളെ കാണാനിരിക്കുന്നതാണ് ഞാന്‍…” ആത്മവിശ്വാസം തുളുമ്പുന്ന ഈ വാക്കുകളുടെ ഉടമയ്ക്ക് പറയാനേറെയുണ്ട്. ഇന്നലെകളിലെ ഇരുട്ടിനെ ഇന്നിലാവാഹിച്ച് നാളെയുടെ കരുത്താക്കി മാറ്റിയവന്‍. ഒരു സിനിമക്കഥയോളം പോന്ന നാടകീയതയും ആകസ്മികതകളും ജീവിതത്തിലറിഞ്ഞവന്. ഇല്ലായ്മകളായിരുന്നു വിപ്ലവത്തിലേക്കുള്ള പടികള്‍. ആത്മാര്‍ത്ഥതയും പ്രതികരണശേഷിയും അവനെ പലര്‍ക്കും അനഭിമതനാക്കി. പിന്നീട് നേരിന്റെ നൂല്‍പ്പാലത്തിലൂടെ ജീവിതത്തിലേക്ക്. അതിനവന് കരുത്തായത് ഉള്ളിലെ കലയും. പേരുകൊണ്ടവന്‍ കാര്‍വര്‍ണനാണ്, അതിനൊപ്പംപോന്ന മനസിന്റെ ഉടമയാണെന്ന് സംസാരിക്കുമ്പോഴറിയാം. പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ മണിവര്ണന് […]
- കവിതയുടെ കൂട്ടുകാരി കാവ്യം സുഗേയം പത്തു വര്‍ഷം പിന്നിടുമ്പോള്‍ കവിതയോടുള്ള നിത്യപ്രണയത്തെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചുമുളള ഓര്‍മ്മകള്‍ ജ്യോതി പങ്കുവെയ്ക്കുന്നു
- ‘വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനല്ല, നേര്‍വഴി കാട്ടാനാണ് സംസ്കൃത സംഘം’ രാമായണമാസം ആചരിക്കാന്‍ സിപിഐ(എം) അനുകൂല സംഘടന എന്ന വാര്‍ത്ത ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ് ഇപ്പോള്‍. സംസ്കൃതസംഘം എന്ന കൂട്ടായ്മ സിപിഐ(എം) പിന്തുണയുള്ള സംഘടനയല്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നിട്ടും അത്തരമൊരു പ്രചാരണം എന്തുകൊണ്ടുണ്ടായി? സംഘത്തെ ചിലര്‍ ഭയക്കുന്നതെന്തിന്? സംസ്കൃത സംഘത്തിന്റെ കണ്‍വീനര്‍ ടി.തിലകരാജ് പി ആര് പ്രവീണുമായി സംസാരിക്കുന്നു. എന്താണ് സംസ്കൃത സംഘം എന്ന ആശയത്തിനു പിന്നില്‍? സംസ്കൃതം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സംസ്കരിക്കപ്പെട്ടത് എന്നാണ്. ചില ആളുകള്‍ സംസ്കൃത ഭാഷയെ ഉപയോഗിച്ച് വിശ്വാസികളായ […]
- വിമര്‍ശകരേ… നിങ്ങള്‍ എറിയുന്ന ഓരോ കല്ലും ഞാന്‍ നാഴികകല്ലാക്കും: ഷൈജു ദാമോദരന്‍ ലോകകപ്പ് ഫുട്ബോളില്‍ മലയാളികളുടെ ശബ്ദമാണ് ഷൈജു ദാമോദരന്‍. ഊര്‍ജ്ജസ്വലമായ കമന്ററിയിലൂടെ മലയാളികളുടെ കാല്പന്ത് ആവേശത്തെ വാനോളം ഉയര്‍ത്തുന്ന കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. ഷൈജു ദാമോദരന്‍, സ്പെയ്ന്‍-പോര്‍ച്ചുഗല്‍ മത്സരത്തില്‍ റൊണാള്‍ഡോ ഗോളടിച്ചപ്പോഴുള്ള താങ്കളുടെ കമന്ററി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. എന്താണ് കിട്ടുന്ന പ്രതികരണങ്ങള്‍? ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരായ മലയാളികള്‍ ഈ നേട്ടത്തോട് വളരെ സന്തോഷത്തോടെ പ്രതികരിക്കുന്നുണ്ട്. പ്രഗല്ഭരായ നിരവധി പേര് നല്ല വാക്കുകള്‍ പറയുന്നു. തീര്‍ച്ചയായും ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റെ നിമിഷങ്ങളാണിത്. ചെയ്യുന്ന കാര്യങ്ങള്‍ […]
- സീറ്റുമോഹിയല്ല ഞാന്‍: എതിര്‍പ്പുകള്‍ കാര്യങ്ങളറിയാതെ: ശ്രീനിവാസന് കൃഷ്ണന് ശ്രീനിവാസന് കൃഷ്ണന് എന്ന പഴയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ തെലങ്കാനയുടെ ചുമതല നല്കി സെക്രട്ടറിയാക്കിയത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് (നേതാക്കള്‍ക്ക് എന്നതാകും ശരി) അത്ര സുഖിച്ചിട്ടില്ല.
- “നൃത്തം ധ്യാനം, ഉള്ള് കാവ്യാത്മകം” “വായിക്കുമ്പോള്‍ നാം യാത്ര പോകുന്നു. വാക്കുകള്‍ വഴികാട്ടുന്ന അര്‍ത്ഥങ്ങളുടെ ആഴങ്ങളിലേക്ക്. വരികള്‍ക്കിടയിലൂടെ വന്യമായ വിജനതയിലേക്ക്.”അത്തരത്തില്‍ അക്ഷരങ്ങളെ കൂട്ടുപിടിച്ച്, ആ ഊര്‍ജത്തില്‍ സര്‍ഗശക്തിയുടെ പല തലങ്ങളിലേക്ക് ഊളിയിടുന്നവരുണ്ട് നമുക്കുചുറ്റും. സാധാരണ മനുഷ്യനുമപ്പുറം ചിന്താശേഷിയുള്ള പ്രവര്‍ത്തന മികവുള്ള അപൂര്‍വ പ്രതിഭകള്‍. സഞ്ചരിക്കുന്ന വഴികള്‍ വേറിട്ടതാകുന്തോറും കാലത്തിനുമപ്പുറം വളരുന്നവര്‍. മറ്റുള്ളവരുടെ ആരാധനാപാത്രമാകുന്നവര്. അത്തരത്തില്‍ അവശേഷിപ്പുകളേറെയുള്ള ഒരു പ്രതിഭയെ അറിയാം. കവയത്രി, നര്‍ത്തകി, അവതാരക, അഭിനേത്രി. അങ്ങനെ വിശേഷണങ്ങളേറെയുള്ള മീരാനായരുമായി ആമി സംസാരിക്കുന്നു. കവയത്രി, നര്‍ത്തകി, അവതാരക, അഭിനേത്രി ഇതില്‍ മീരയോട് ഏറ്റവും […]
- പട്ടര്‍ക്കടവില്‍ നിന്ന് വിയ്യാറയല്‍ വഴി ഇന്ത്യന്‍ മിഡ് ഫീല്‍ല്‍ഡിലേക്ക് മലയാളത്തിന്റെ കാല്‍പ്പന്ത് പ്രണയത്തിന്റെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന മലപ്പുറത്തെ പട്ടാര്‍ക്കടവ് എന്ന ഗ്രാമവും അസൈന്‍ കുരുണിയന് എന്ന കച്ചവടക്കാരന്റെ വീടും ഇന്ന് രാജ്യമറിയുന്ന ഇടങ്ങളാണ്. ഇന്ത്യന്‍ ഫുട്ബോളിന്റെ പുതിയ താരോദയമായ ആഷിഖ് കുരുണിയന് എന്ന മുഹമ്മദ് ആഷിഖിനെ കാല്‍പ്പന്താവേശത്തിലേക്ക് കൈ പിടിച്ചുകയറ്റിയത് ഈ നാടും കുടുംബവുമാണ്. കുടുംബത്തെ സഹായിക്കാനായി എട്ടാം ക്ളാസില്‍ പഠനം നിര്‍ത്തേണ്ടി വന്നെങ്കിലും മലപ്പുറം എം എസ് പിയും പട്ടര്‍ക്കടവിലെ ക്ളബുകളും നല്കിയ ഫുട്ബോള്‍ പാഠങ്ങള്‍ ആഷിഖിനെ നല്ല കളിക്കാരനാക്കി. കേരളാഫുട്ബോള് അക്കാദമിയുടെ വിഷന്‍ ഇന്ത്യ പദ്ധതിയിലേക്ക് […]