Rajasekharan Muthukulam
 • സതീഷ് മുതുകുളം: അന്യഭാഷാ സിനിമകളുടെ മലയാള വിവര്‍ത്തകന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നതിന് പകരം മൊഴിമാറ്റം ചെയ്ത് എത്തുന്ന തെലുങ്ക്, കന്നഡ, തമിഴ് സിനിമകള്‍ കേരളത്തിലും ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. അല്ലു അര്‍ജ്ജുനന്റെ സിനിമകള്‍ അങ്ങനെ മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ക്ക് മലയാള മൊഴി എഴുതുന്ന ഒരാളുണ്ട്, സതീഷ് മുതുകുളം. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതിയതും സംഭാഷണമെഴുതിയതുമായ മുതുകുളം രാഘവന്‍ പിള്ളയുടെ നാട്ടില്‍ നിന്നാണ് സതീഷും വരുന്നത്. മലയാള സിനിമ ഗന്ധര്‍വന്‍ പി പത്മരാജനും മുതുകുളം സ്വദേശിയാണ്. പത്മരാജന്റെ […]
  0
  Comments
  October 20, 2019
 • പി ഡേവിഡ്: മലയാള സിനിമയുടെ ചരിത്ര നിമിഷങ്ങളുടെ ഉടമ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന് വിശേഷിപ്പിക്കാവുന്ന പി ഡേവിഡ് ഇന്നൊരു ചരിത്രശേഖരത്തിന് ഉടമയാണ്. സിനിമയില്‍ ഫോട്ടോകള്‍ എടുക്കുന്ന ജോലിയില്‍ സജീവമായിരുന്ന കാലത്ത് പലപ്പോഴും സംവിധായകരും നിര്‍മ്മാതാക്കളും വാഗ്ദാനം ചെയ്ത അദ്ദേഹത്തെ പണം നല്‍കാതെ പറ്റിച്ചിട്ടുണ്ട്. എങ്കിലും കാലം അദ്ദേഹത്തിന്റെ കൈയില്‍ ഏല്‍പിച്ചത് ഫോട്ടോഗ്രാഫിയില്‍ ഡിജിറ്റല്‍ വിപ്ലവം വരുന്നതിന് മുമ്പുള്ള കാലഘട്ടത്തെ വിലമതിക്കാനാകാത്ത ചിത്രങ്ങളുടേയും നെഗറ്റീവുകളുടേയും ഉടമസ്ഥാവകാശമാണ്. സത്യനും പ്രേംനസീറും എംജിആറും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെ അഭിനയിച്ച ചിത്രങ്ങളിലെ അനശ്വര നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ […]
  0
  Comments
  August 28, 2019
 • ചികിത്സയ്ക്കായി ദേശീയ സിനിമ അവാര്‍ഡ് വിറ്റ് ഒരു കലാസംവിധായകന്‍ ഭരതന്‍, ഹരിഹരന്‍ തുടങ്ങി അനവധി പ്രതിഭകളുടെ സിനിമകള്‍ക്ക് വേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിര്‍വഹിച്ച് ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളയാളാണ് പി കൃഷ്ണമൂര്‍ത്തി. വിഖ്യാത സിനിമകളായ പെരുന്തച്ചന്‍, വൈശാലി തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം സ്വന്തം കൈയൊപ്പ് മലയാള സിനിമയില്‍ ചാര്‍ത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹം ഇപ്പോള്‍ ചെന്നൈയില്‍ വളരെ കഷ്ടതയിലാണ് കഴിഞ്ഞ് കൂടുന്നത്. ജീവിതം മുഴുവന്‍ സിനിമയ്ക്ക് വേണ്ടി നല്‍കിയ അദ്ദേഹത്തിന് ഇപ്പോള്‍ സ്വന്തമായൊരു വീട് പോലുമില്ല. അദ്ദേഹം തന്റെ സിനിമ ജീവിതത്തെ കുറിച്ചും കഷ്ടതയിലേക്ക് വീണ് പോയതിനെ കുറിച്ചും […]
  0
  Comments
  August 2, 2019
 • ടി എന്‍ കൃഷ്ണന്‍കുട്ടി നായര്‍: ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഛായാഗ്രാഹകന്‍ ചലിക്കുന്ന ചിത്രങ്ങളുടെ ഛായാഗ്രഹണം വളരെ ബുദ്ധിമുട്ടായിരുന്ന കാലത്ത് കറുപ്പിലും വെളുപ്പിലും എഴുപതോളം ചിത്രങ്ങള്‍ മനുഷ്യ മനസ്സില്‍ തങ്ങിനില്‍ക്കുംവിധം പകര്‍ത്തിയ ടിഎന്‍ കൃഷ്ണന്‍കുട്ടി നായരെ ആരും മറക്കുകയില്ല. മനസ്സില്‍ തങ്ങിനില്‍ക്കുന്ന പാട്ടുകളുള്ള മനോഹര ചിത്രങ്ങള്‍ കൃഷ്ണന്‍കുട്ടി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. സത്യന്‍, പ്രേം നസീര്‍, മധു, അടൂര്‍ ഭാസി, ബഹദൂര്‍, വിന്‍സന്റ്, ശാരദ, ഷീല, ജയഭാരതി, ഉഷാകുമാരി തുടങ്ങിയ പഴയകാല നടീനടന്‍മാരെല്ലാം അഭിനയിച്ച ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് ഭാഗ്യം ലഭിച്ചു. മലയാളത്തിലെ പ്രശസ്ത നടിയായിരുന്ന ഉഷാകുമാരിയുടെ ആദ്യ മലയാളം […]
  0
  Comments
  July 16, 2019
 • സുജാതന്‍: നാടകത്തിന്റെ “ലൊക്കേഷന്‍” നിര്‍മ്മാതാവ് നാടകാവതരണം സര്‍ഗവ്യാപാരമാകുകയും തപസ്യയാകുകയും ചെയ്ത നാളുകള്‍. ഉച്ചഭാഷിണിയില്ലാതെ വൈദ്യുത ദീപങ്ങളുടെ ഇന്ദ്രജാലമില്ലാതെ ടേപ്പിലൂടെ ഒഴുകിവരുന്ന ശബ്ദകോലാഹലങ്ങളില്ലാതെ നാടകവേദി പ്രവര്‍ത്തിച്ചിരുന്നൊരു കാലം. പരീക്ഷണങ്ങളില്‍ എത്തിനില്‍ക്കുന്ന നമ്മുടെ നാടക രംഗത്ത് പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ച കാലം മുന്നിലും പിന്നിലും കര്‍ട്ടനുകള്‍ കെട്ടി നാടകങ്ങള്‍ നടത്തിയിരുന്നൊരു കാലമുണ്ടായിരുന്നു. കേരളത്തില്‍ പത്തില്‍ താഴെ നാടക സമിതികള്‍ മാത്രമുള്ള കാലത്ത് ആര്‍ട്ടിസ്റ്റ് കേശവനാണ് കഥയ്ക്ക് അനുയോജ്യമായ രംഗപടങ്ങള്‍ ഒരുക്കി തുടങ്ങിയത്. അദ്ദേഹത്തിന്റെ മകന്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ കൂടി ആ രംഗത്തേക്ക് വന്നതിനുശേഷം നാടകവേദിയില്‍ മാറ്റത്തിന്റെ […]
  0
  Comments
  June 24, 2019
 • അടൂരിന്റെ ആദ്യ ചിത്രം സ്വയംവരമല്ല, അദ്ദേഹത്തിന്റെ കലാസംവിധായകന്‍ ശിവന്‍ വെളിപ്പെടുത്തുന്നു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അനവധി ചിത്രങ്ങളില്‍ കലാസംവിധാനം നിര്‍വഹിച്ച എന്‍ ശിവന്‍ ജീവിതം പറയുന്നു
  0
  Comments
  June 4, 2019
 • ശോഭയും ബാലു മഹേന്ദ്രയും തമ്മിലെ ബന്ധം നീളില്ലെന്ന് അറിയാമായിരുന്നു: കെ ജി ജോര്‍ജ്‌ പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് പിന്നിട്ട വഴികളെ കുറിച്ച് സംസാരിക്കുന്നു
  0
  Comments
  April 29, 2019
 • ഗായകന്‍ യേശുദാസിന്റെ ആദ്യ നായിക ഉഷാകുമാരി ഇതാ ഇവിടെയുണ്ട് ആദ്യ സിനിമ തമിഴില്‍. അതിന്റെ ഷൂട്ടിങ് അവസാനിക്കുമുമ്പ് തന്നെ തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഇനി സിനിമാഭിനയം വേണ്ടെന്ന് തീരുമാനം. ഉഷാകുമാരിയെന്ന അഭിനേത്രിയുടെ ജീവിതം, അവിചാരിതമായി കണ്ടുമുട്ടിയ കുഞ്ചാക്കോ വഴിതിരിച്ചുവിട്ടു. രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കുന്നതിനായി ആലപ്പുഴയിലെത്തിയ ഉഷാകുമാരി ഇതുവരെ അഭിനയിച്ചത് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി 200-ല്‍ അധികം സിനിമകള്‍. മലയാളത്തിലെ കാട്ടുതുളസി മുതല്‍ കാന്തവലയം വരെയുള്ള ചിത്രങ്ങളില്‍ തുടര്‍ച്ചയായി ഉഷാകുമാരി അഭിനയിച്ചിരുന്നു. ഷാര്‍ജ റ്റു ഷാര്‍ജ അടക്കം 48 മലയാളം സിനിമകളിലാണ് അവര്‍ മൊത്തം […]
  0
  Comments
  April 16, 2019
 • അന്ന് തീരുമാനിച്ചു, വിവരമില്ലാത്തവരുടെ സിനിമയ്ക്ക് കലാസംവിധാനം ചെയ്യില്ല: രാജശേഖരന്‍ പരമേശ്വരന്‍ രാജശേഖരന്‍ പരമേശ്വരന്‍. ലോകത്തുള്ള പ്രശസ്തരുടെയെല്ലാം പെയിന്റിംഗ് ചെയ്ത ചിത്രകാരന്‍. ഏറ്റവും വലിപ്പമുള്ള ഈസല്‍ പെയിന്റിംഗിനുള്ള ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡ്. ഒരു റെക്കോര്‍ഡ് കൊണ്ട് അദ്ദേഹം നിര്‍ത്തിയില്ല. ഒരു കാലത്ത് കേരളത്തില്‍ ഉപയോഗിച്ചിരുന്ന ഏടാകൂടം എന്ന കളിപ്പാട്ടത്തെ ഏറ്റവും വലിപ്പത്തില്‍ നിര്‍മ്മിച്ച് അടുത്ത ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡും അദ്ദേഹം നേടി. ലണ്ടന്‍, ഓക്‌സ്ഫഡ് എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര പ്രദര്‍ശനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ചിത്രം വരച്ച് നാഷണല്‍ അവാര്‍ഡ് അദ്ദേഹം നേടി. നല്ല കലാ സംവിധായകനുള്ള സംസ്ഥാന […]
  0
  Comments
  April 7, 2019
 • സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ മകന്‍ സൗണ്ട് എഞ്ചിനീയറായത് എങ്ങനെ? മലയാള ചലച്ചിത്ര ഗാനശാഖയിലും മലയാള ലളിതഗാനശാഖയിലും ഒരുപാട് സംഭാവനകള്‍ നല്‍കിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ മകന്‍ എം ആര്‍ രാജാകൃഷ്ണന്‍ പ്രശസ്തനായ സൗണ്ട് ഡിസൈനറാണ്. സംഗീത കുടുംബത്തില്‍ പിറന്ന അദ്ദേഹം സംഗീത സംവിധാനത്തിലും മിടുക്കനാണ്. സൗണ്ട് ഡിസൈനിംഗിന് പുറമേ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ചെയ്തിട്ടുണ്ട്. അപരിചിതന്‍, അനന്തഭദ്രം, മഞ്ചാടിക്കുരു, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, നീലത്താമര, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാസ്റ്റേഴ്‌സ്, സ്പാനിഷ് മസാല, കുഞ്ഞളിയന്‍, ചാപ്പാക്കുരിശ്, ഉറുമി, ട്രാഫിക്, […]
  0
  Comments
  March 27, 2019