ഇന്നിപ്പോള്‍ കേരളം മുഴുവന്‍ ഒരു പോത്തിന് പിന്നാലെ ഓടുകയാണ്. ജല്ലിക്കെട്ട് തരംഗമാണ് കേരളത്തിലെ തീയറ്ററുകളില്‍. ടൊറൊന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ച് മലയാള സിനിമയുടെ പേര് വാനോളം പുകഴ്ത്തിയ ജല്ലിക്കെട്ടിനെക്കുറിച്ചാണ് ഇന്ന് കേരളക്കര ചര്‍ച്ചചെയ്യുന്നത്. അതിലെ നായികാ കഥാപാത്രമായ സോഫിയായി നമുക്ക് മുന്നിലെത്തിയ ശാന്തി ബാലചന്ദ്രനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം. എങ്ങും ജീ ജീ ജീ… ജല്ലിക്കെട്ടിന്റെ വിശേഷങ്ങള്‍… വളരെ സന്തോഷം. വളരെ പോസിറ്റീവായ അനുഭവമായിരുന്നു ജല്ലിക്കെട്ട്. ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകനോടൊപ്പം […]
നാടകാവതരണം സര്‍ഗവ്യാപാരമാകുകയും തപസ്യയാകുകയും ചെയ്ത നാളുകള്‍. ഉച്ചഭാഷിണിയില്ലാതെ വൈദ്യുത ദീപങ്ങളുടെ ഇന്ദ്രജാലമില്ലാതെ ടേപ്പിലൂടെ ഒഴുകിവരുന്ന ശബ്ദകോലാഹലങ്ങളില്ലാതെ നാടകവേദി പ്രവര്‍ത്തിച്ചിരുന്നൊരു കാലം. പരീക്ഷണങ്ങളില്‍ എത്തിനില്‍ക്കുന്ന നമ്മുടെ നാടക രംഗത്ത് പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ച കാലം മുന്നിലും പിന്നിലും കര്‍ട്ടനുകള്‍ കെട്ടി നാടകങ്ങള്‍ നടത്തിയിരുന്നൊരു കാലമുണ്ടായിരുന്നു. കേരളത്തില്‍ പത്തില്‍ താഴെ നാടക സമിതികള്‍ മാത്രമുള്ള കാലത്ത് ആര്‍ട്ടിസ്റ്റ് കേശവനാണ് കഥയ്ക്ക് അനുയോജ്യമായ രംഗപടങ്ങള്‍ ഒരുക്കി തുടങ്ങിയത്. അദ്ദേഹത്തിന്റെ മകന്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ കൂടി ആ രംഗത്തേക്ക് വന്നതിനുശേഷം നാടകവേദിയില്‍ മാറ്റത്തിന്റെ […]
Previous page Next page