വാഹനഭ്രാന്ത് ഇല്ലാതിരുന്ന ഒരു കുട്ടി വളര്‍ന്ന് മാതൃഭൂമിയില്‍ മാധ്യമ പ്രവര്‍ത്തകനാകുന്നു. വാഹനം ഓടിക്കാന്‍ അറിയാം എന്നുള്ളത് കൊണ്ട് മാത്രം 1990-കളില്‍ ഇന്ത്യയില്‍ ആഗോളീകരണത്തിന്റെ ഭാഗമായി വികസിച്ച് വന്ന വിപണിയില്‍ ഇറങ്ങുന്ന വാഹനങ്ങളെ കുറിച്ച് എഴുതാന്‍ നിയോഗിക്കപ്പെടുന്നു. മലയാള മാധ്യമ പ്രവര്‍ത്തന ചരിത്രത്തിലെ ആദ്യ വാഹനമെഴുത്തുകാരന്‍ എന്ന റെക്കോര്‍ഡിന് ഉടമ പിറക്കുന്നു. മാതൃഭൂമി എഡിറ്ററുമായി ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ജോലി രാജി വയ്ക്കുന്നു. പ്രാദേശിക ഭാഷകളിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ മാസികയായ ടോപ് ഗിയര്‍ തുടങ്ങുന്നു. പങ്കാളികളുടെ ചതിയില്‍പ്പെട്ട് മാസിക […]
ആര്‍ എസ് പി യെ മനസ്സുകൊണ്ട് സ്വീകരിച്ച മണ്ണാണ് കൊല്ലത്തിന്റേത്. ആര്‍ എസ് ഉണ്ണി, ബേബി ജോണ്‍ തുടങ്ങിയ അതികായന്മാരെ സ്വന്തം വീട്ടിലെ കാരണവന്മാരെ പോലെ സ്‌നേഹിച്ചിരുന്ന പഴമക്കാര്‍ ഇന്നുമുണ്ട് അഷ്ടമുടിയുടെ മണ്ണില്‍. കരിമണലിന്റെ കരുത്തും തിളക്കവുമായിരുന്നു ആര്‍ എസ് പി യ്ക്ക് ഒരു കാലത്തുണ്ടായിരുന്നത്. കേരളത്തില്‍ ആര്‍ എസ് പി വളരെക്കാലം ഇടതു മുന്നണിയോടൊപ്പമായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കില്ലെന്ന നിലപാട് എല്‍ഡിഎഫ് എടുത്തതിനെ തുടര്‍ന്ന് മുന്നണി വിട്ട് യുഡിഎഫില്‍ എത്തുകയായിരുന്നു. കഴിഞ്ഞ […]
Previous page Next page