വെനീസ് ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര പ്രേക്ഷകരുടെ മുന്നില്‍ വെന്നിക്കൊടി പാറിച്ച ചിത്രമാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രം. ഒരാള്‍പ്പൊക്കവും ഒഴിവ് ദിവസത്തെ കളിയും സെക്‌സി ദുര്‍ഗയുമടക്കമുള്ള സനല്‍കുമാറിന്റെ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. ഡിസംബര്‍ ആറിന് തിയേറ്ററുകളില്‍ എത്തുന്ന ചോലയെക്കുറിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കെ സി അരുണുമായി സംസാരിക്കുന്നു. ചോലയെ കുറിച്ച് ഒരു ത്രില്ലറാണ്. നമ്മുടെ ചുറ്റും നടക്കുന്ന ഒരു സംഭവത്തിന്റെ ത്രില്ലര്‍ രൂപം. […]
കേരളത്തിന്റെ സ്വന്തം ചലച്ചിത്രോത്സവമാണ് തിരുവനന്തപുരത്ത് എല്ലാ ഡിസംബറിലും നടക്കുന്ന ഐ എഫ് എഫ് കെ. 24-ാമത് ചലച്ചിത്രോത്സവം ഡിസംബര്‍ ആറ് മുതല്‍ 13 വരെ നടക്കാനിരിക്കേ, സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകളും നീതി നിഷേധവും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകര്‍ റിഫോം ദ ഐ എഫ് എഫ് കെ എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തുണ്ട്. ഇപ്പോള്‍ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുത്തിട്ടുള്ള മലയാളം, ഇന്ത്യന്‍ സിനിമകളുടെ പട്ടിക റദ്ദാക്കി പുതിയവ ഉള്‍പ്പെടുത്തണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ […]
Previous page Next page