• കേരളത്തിന്റെ ഭാവി സ്റ്റാര്‍ട്ട് അപ്പുകള്‍ തീരുമാനിക്കും: സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി ഇ ഒ സജി ഗോപിനാഥ് മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ സ്വപ്നങ്ങളായി കണ്ട് കൈവിട്ട് കളഞ്ഞ ഒരു കാലമുണ്ടായിരുന്നു, പണ്ടത്തെ യുവാക്കള്‍ക്ക്. മുടക്കാന്‍ പണമില്ലാതെ, വഴി കാട്ടാന്‍ ആളില്ലാത്ത ഒരവസ്ഥ. എന്നാല്‍ ഇന്ന് ഒരു ആശയം മനസ്സില്‍ രൂപം കൊണ്ടാല്‍ അത് നടപ്പാക്കി, വിജയം കാണുന്നവരെ ഒപ്പം നില്‍ക്കാന്‍ അവരുണ്ട് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍. കേരളത്തിലെ യുവതയുടെ കര്‍മശേഷിക്ക് അതിരില്ലെന്ന് തെളിയിക്കുന്നതാണ് ഇവിടത്തെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച. യുവതയുടെ പരിധിക്ക് അതിരില്ല. ആകാശം വരെയാണ് പരിധി. നൂതന ആശയങ്ങളുടെയും സംവാദങ്ങളുടെയും വഴികാട്ടിയായ കേരളാ […] അഭിമുഖം.കോം
  0
  Comments
  November 26, 2018
 • 117 വര്‍ഷം മുമ്പ് കോയമ്പത്തൂരിനെ തകര്‍ത്ത ഭൂകമ്പം കേരളത്തേയും കാത്തിരിക്കുന്നു ഭൂമിക്കുളള പരിമിതികളെ നമ്മള്‍ അംഗീകരിക്കണം, പ്രകൃതിക്കെതിരായി പ്രവര്‍ത്തിക്കുന്ന ഏകജീവി മനുഷ്യനാണ്. പ്രകൃതിയില്‍ പ്രതിഭാസങ്ങള്‍ മാത്രമേയുള്ളൂ. കൊച്ചി എന്ന നഗരം ഒരുപക്ഷേ അറബിക്കടലിലേക്ക് താഴ്ന്നു പോകാന്‍ വലിയ സാധ്യതയുണ്ട്. വികസനം എന്നാല്‍ ശുദ്ധവായുവാണ്, വികസനം എന്നാല്‍ ശുദ്ധമായ ഭക്ഷണവും കുടിവെള്ളവുമാണ്, മനുഷ്യന്റ ശുദ്ധമായ ആരോഗ്യമാണ് വികസനം. സാമൂഹ്യപ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജോണ്‍പെരുവന്താനവുമായി ഉദയരവി നടത്തിയ അഭിമുഖം. മനുഷ്യന്‍ പ്രകൃതിയില്‍ ഒരുപാട് ക്രൂരതകള്‍ ചെയ്യുന്നു. ഇക്കുറി കേരളത്തില്‍ ഉണ്ടായിട്ടുള്ള പ്രളയം യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ അത്തരം ക്രൂരതകളില്‍ നിന്നും സംഭവിച്ച ഒന്നാണ് […] അഭിമുഖം.കോം
  0
  Comments
  November 20, 2018
 • നജീബില്‍ നിന്നും നാദിറയിലേക്ക്, ചരിത്രം വഴിമാറിയപ്പോള്‍ തോന്നയ്ക്കല്‍ എ ജെ കോളെജിലെ മൂന്നാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ നാദിറ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയാണ് നാദിറ. എ ഐ എസ് എഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ് എഫ് ഐയുടെ സ്ഥാനാര്‍ത്ഥിയോട് 18 വോട്ടിനാണ് അവര്‍ തോറ്റുവെങ്കിലും ചരിത്രം നാദിറയ്‌ക്കൊപ്പമാണ്. പൂര്‍വ ജീവിതത്തില്‍ അവര്‍ മുഹമ്മദ് നജീബായിരുന്നു. നജീബില്‍ നിന്നും നാദിറയിലേക്കുള്ള യാത്രയെ കുറിച്ചും മറ്റും അനുവുമായി സംസാരിക്കുന്നു. ഒരു ട്രാന്‍സ്ജന്‍ഡറായി മത്സരിച്ചതിനെ കുറിച്ച്? സത്യത്തില്‍ […] അഭിമുഖം.കോം
  0
  Comments
  November 16, 2018
 • കവര്‍ വേര്‍ഷനുകളില്‍ നിന്ന് പിന്നണിയിലേക്ക്, സംഗീതം പഠിച്ചിട്ടില്ലാത്ത അദീഫ് ഇനി സിനിമാപാട്ടുകാരന്‍ സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ സ്വയം പഠിച്ച് ഇപ്പോഴിതാ മലയാളം, തമിഴ്, തെലുഗു ഭാഷകളിലെ സിനിമകളില്‍ പാടിയ തിരുവനന്തപുരത്തിന്റെ സ്വന്തം പാട്ടുകാരന്‍ അദീഫ് മുഹമ്മദ്. സിനിമകളില്‍ പാടുന്നതിനൊപ്പം ഇലയപ്പം എന്ന സ്വന്തം ബാന്‍ഡിനായി പാട്ടുകള്‍ പിന്നണിയില്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് അദീഫ്. ജോലി ഉപേക്ഷിച്ച് സംഗീതത്തിന് മാത്രമായി ജീവിതം മാറ്റിവെച്ച ഈ യുവാവ് ഒരു പ്രതീകമാണ്, ദൃഢനിശ്ചയത്തിന്റെ.സിനിമാ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അദീഫ് തന്റെ പാട്ട് വിശേഷങ്ങള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ മൈഥിലി ബാലയോട് പങ്കുവെക്കുന്നു. ശാസ്ത്രീയമായി […] അഭിമുഖം.കോം
  0
  Comments
  November 13, 2018
 • ഇല്ല, ഞാന്‍ ഇനി ശബരിമലയില്‍ പോകില്ല: രഹ്ന ഫാത്തിമ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നപ്പോള്‍ മുതല്‍ ഈ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിന്നാലെയാണ് മലയാളി. വിധിയുടെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് പ്രവേശിക്കാനെത്തിയത് പത്തോളം യുവതികളാണ്. എന്നാല്‍ അവരില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് രഹ്ന ഫാത്തിമ എന്ന യുവതി ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതാണ്. ആക്ടിവിസ്റ്റ്, അയ്യപ്പനെ അവഹേളിക്കാന്‍ ശ്രമിച്ചവള്‍, അവിശ്വാസി തുടങ്ങി നിരവധി വാദഗതികള്‍ തന്നെ ചുറ്റിത്തിരിയുമ്പോള്‍ രഹ്ന ഫാത്തിമ തന്നെ പറയും താന്‍ ആരാണെന്നും തന്റെ വിശ്വാസങ്ങള്‍ എന്താണെന്നും. അനുവുമായി രഹ്ന ഫാത്തിമ സംസാരിക്കുന്നു. ആരാണ് ശബരിമലയില്‍ […] അഭിമുഖം.കോം
  0
  Comments
  November 3, 2018
 • ആ മാധ്യമപ്രവര്‍ത്തകന്‍ ഇരയാക്കിയത് നിരവധിപേരെ! മാധ്യമങ്ങള്‍ ഏറ്റെടുക്കാത്തതില്‍ അതിശയമെന്ന് യാമിനി നായര്‍ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ വെച്ച് ഗൗരിദാസന്‍ നായരില്‍ നിന്നും ദുരനുഭവമുണ്ടായി എന്ന് ബ്ലോഗിലൂടെയാണ് യാമിനി നായര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയത്. ബ്ലോഗില്‍ പേര് പരാമര്‍ശിക്കാതെ ഇരുന്നിട്ടുകൂടി എല്ലാവരുടെയും വിരല്‍ ഗൗരിദാസന്‍ നായരിലേക്ക് ആയിരുന്നു. ബ്ലോഗിലെ പോസ്റ്റിന് താഴെ പലരും ഇക്കാര്യം വ്യക്തമാക്കി കമന്റ് ചെയ്യുകയും ചെയ്തിരുന്നു. ദി ഹിന്ദു ദിനപത്രത്തിന്റെ കേരള റെസിഡന്റ് എഡിറ്ററായിരിക്കവേയാണ് ഗൗരിദാസന്‍ നായര്‍ക്കെതിരെ മീ ടു ആരോപണം വന്നത്. യാമിനിയുടെ ബ്ലോഗ് പോസ്റ്റിന് പിന്നാലെ ഗൗരിദാസന്‍ നായര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും […] അഭിമുഖം.കോം
  0
  Comments
  November 1, 2018