woman

സ്മിത സുരേഷ്: അധ്യാപനത്തില്‍ നിന്നും സംരംഭകത്വത്തിലേക്ക്

കെ സി അരുണ്‍ അധ്യാപനത്തില്‍ നിന്നും സംരംഭകത്വത്തിലേക്ക് വരുമ്പോള്‍ കണ്ണൂരുകാരിയായ സ്മിത എസ് സുരേഷിന് വ്യക്തമായൊരു സ്വപ്‌നമുണ്ടായിരുന്നു. സംരംഭം നടത്തുന്നതിനൊപ്പം സമൂഹത്തില്‍ അവശത അനുഭവിക്കുന്ന കൂട്ടരെ കൂടെക്കൂട്ടി സ്വയം സംരംഭകരാക്കി വളര്‍ത്തുക എന്നതായിരുന്നു റിബോണി എന്ന ടെക്‌സ്റ്റൈല്‍ സ്റ്റാര്‍ട്ട്അപ്പിന്റെ സ്ഥാപകയായ സ്മിതയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി അവര്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ തൊഴില്‍ പഠിപ്പിച്ച് അവരെ സംരംഭകരാക്കുന്നു. ഈ കുട്ടികളുടെ ഉല്‍പന്നങ്ങള്‍ റിബോണിയിലെ ആവശ്യങ്ങള്‍ക്കായി വാങ്ങുന്നതിനൊപ്പം മറ്റ് ഉപഭോക്താക്കളേയും ഇവര്‍ക്ക് പരിചയപ്പെടുത്തുന്നു. മാര്‍ക്കറ്റിങ്ങിലും സെയില്‍സിലും മെന്ററിങ് നല്‍കി അവരെ […]

ഇന്ത്യയിലിന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ട സാഹചര്യം: അഡ്വ. സൂര്യ രാജപ്പന്‍

താനൊരു അലസയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡല്‍ഹി മലയാളിയാണ് അഡ്വക്കേറ്റ് സൂര്യ രാജപ്പന്‍ (27). കൂടാതെ സ്വന്തം ജീവിതത്തിനപ്പുറത്തുള്ള ഒന്നിനേയും കാര്യമായി എടുത്തിരുന്നില്ല. രാജ്യത്തെ സുപ്രീംകോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വാസം ഉണ്ടായിരുന്നതിനാല്‍ രണ്ടാം യുപിഎ കാലത്ത് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. രോഷം സോഷ്യല്‍ മീഡിയയിലൊതുക്കി. തെരുവ് പ്രതിഷേധത്തോടും താല്‍പര്യമില്ല. ഇതൊക്കെയായിരുന്നു ഏതാനും മാസങ്ങള്‍ മുമ്പ് വരെ സൂര്യ. എന്നാലിന്ന് സൂര്യ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇന്ത്യയിലെ അതിശക്തനായ ആഭ്യന്തര മന്ത്രിയും ബിജെപിയുടെ ദേശീയ അധ്യക്ഷനുമായ […]

സൈബര്‍ ആക്രമണത്തില്‍ തളരില്ല, അവസാനം വരെ പോരാടും: ഗീതു മോഹന്‍ദാസ്‌

ഒരു ചരിത്ര നിമിഷത്തിന്റെ വക്കിലാണ് ഗീതു മോഹന്‍ദാസ്. സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവന്‍ എല്ലാ വര്‍ഷവും ആര്‍ട്ടിക്കിലേക്ക് നടത്തുന്ന 20 അംഗ പര്യവേഷണ സംഘത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് അവര്‍. ആദ്യമായിട്ടാണ് ഈ സംഘത്തില്‍ ഒരു മലയാളി വനിത ഭാഗമാകാനുള്ള സാധ്യത തെളിയുന്നത്. കമ്പനി നടത്തുന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 10 പേരാണ് ഈ യാത്രയുടെ ഭാഗമാകുന്നത്. മറ്റൊരു 10 പേരെ കമ്പനിയുടെ ജഡ്ജസ് തെരഞ്ഞെടുക്കും. കുട്ടിക്കാലം മുതല്‍ പ്രകൃതിയെ അറിഞ്ഞുള്ള യാത്രകള്‍ നടത്തുന്ന ഗീതു ലെറ്റ്‌സ് ഗോ ഫോര്‍ […]

ഞാന്‍ പോകുമ്പോ ഇതൊന്നും കൊണ്ടുപോകുന്നില്ല; മുടി മുറിച്ച് നല്‍കിയ പൊലീസുകാരിക്ക് പറയാനുള്ളത്

കാന്‍സര്‍ ബാധിതര്‍ക്കുള്ള വിഗ് നിര്‍മ്മിക്കുന്നതിനായി തലമുണ്ഡനം ചെയ്ത ഇരിഞ്ഞാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ അപര്‍ണ ലവകുമാര്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാണ്.

സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്: ശ്രീലക്ഷ്മി അറയ്ക്കല്‍

സമൂഹമതില്‍ക്കെട്ടുകള്‍ തകര്‍ത്തു കൊണ്ട് സ്ത്രീ സ്വയംഭോഗത്തെക്കുറിച്ചെഴുതി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ സാമൂഹ്യ പ്രവര്‍ത്തക ശ്രീലക്ഷ്മി അറയ്ക്കല്‍ അമല്‍ജിത് മോഹനുമായി സംസാരിക്കുന്നു. സ്വയംഭോഗം സ്ത്രീക്ക് അസാധാരണമാണെന്ന് തോന്നുന്നുണ്ടോ?ഇത് തികച്ചും സാധാരണമായ ഒരു കാര്യമാണ്. വലിയൊരു പാപമായാണ് സ്വയംഭോഗത്തെ മതങ്ങളും മറ്റും ചിത്രീകരിച്ചു വച്ചിരിക്കുന്നത്. ആദ്യം എന്നെ സംബന്ധിച്ചിടത്തോളവും ഇങ്ങനെയെല്ലാം തന്നെയായിരുന്നു. പിന്നീട് മറ്റുള്ളവരുമായുള്ള ഇടപഴകലാണ് ആ ധാരണ പാടേ മാറ്റിയത്. സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇതുവരെ ഒരസാധാരണത്വം തോന്നിയിട്ടേ ഇല്ല. സാമൂഹ്യ സഭ്യതകള്‍ ഭേദിക്കപ്പെടുകതന്നെ വേണമെന്ന് കരുതുന്നുവോ?ചില […]

Lexie Alford, the 21-year-old girl to travel around the world says nothing is impossible for women

Twenty-one-year-old Lexie Alford began traveling around the world before she could even remember. Hailing from Nevada City in California, United States, she is the youngest person in the world to travel to all the 196 sovereign countries. She scripted history on May 21 after visiting North Korea.  Born into a family where her parents owned […]

ഓമന പള്ളീലച്ചന്‍: കത്തോലിക്ക സഭയ്ക്കുള്ള പ്രൊട്ടന്‍സ്റ്റന്റ് മാതൃക

ഓമന പള്ളീലച്ചന്‍. ഓമനയായ പള്ളീലച്ചന്‍ എന്ന അര്‍ത്ഥത്തില്‍ വിശ്വാസികള്‍ ഏതെങ്കിലും പുരുഷ ഇടവക വികാരിയെ വിളിക്കുന്ന പേരല്ല ഇത്. ലോകമെമ്പാടും കത്തോലിക്ക സഭയടക്കമുള്ള വിഭാഗങ്ങള്‍ സ്ത്രീകളെ പൗരോഹിത്യവൃത്തിയില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി എസ് ഐ തെക്കന്‍ കേരള മഹായിടവകയിലെ ചരിത്രത്തിലെ പുരോഹിതയാകുന്ന രണ്ടാമത്തെ വനിതയായ കാട്ടാക്കട സ്വദേശിനി ഓമനയെ വിശ്വാസികള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്നതാണിത്. ഒന്നാമത്തെ വനിത മരതകവല്ലി ഡേവിഡ് ആയിരുന്നു. സി എസ് ഐയുടെ തെലങ്കാന മഹായിടവകയില്‍ ബിഷപ്പായി ഇ പുഷ്പ […]

ക്രിസ്തുവിന് ലഭിച്ച മരണം എന്നെയും കാത്തിരിക്കുന്നു: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനേയും കന്യാ സ്ത്രീകളുടെ സമരത്തേയും കത്തോലിക്ക സഭയേയും കുറിച്ച് സിസ്റ്റര്‍ ലൂസി കളപുരയ്ക്കല്‍ സംസാരിക്കുന്നു

ഇല്ല, ഞാന്‍ ഇനി ശബരിമലയില്‍ പോകില്ല: രഹ്ന ഫാത്തിമ

ആക്ടിവിസ്റ്റ്, അയ്യപ്പനെ അവഹേളിക്കാന്‍ ശ്രമിച്ചവള്‍, അവിശ്വാസി തുടങ്ങി നിരവധി വാദഗതികള്‍ തന്നെ ചുറ്റിത്തിരിയുമ്പോള്‍ രഹ്ന ഫാത്തിമ തന്നെ പറയും താന്‍ ആരാണെന്നും തന്റെ വിശ്വാസങ്ങള്‍ എന്താണെന്നും

തളരാന്‍ ഞാന്‍ തയ്യാറല്ല: മിനി ചാക്കോ പുതുശ്ശേരി

വിധിക്ക് മിനി ചാക്കോ പുതുശ്ശേരിയോട് അസൂയ തോന്നിയിട്ടുണ്ടാകണം. അതിനാലാണ് ഒരു ശലഭത്തെപ്പോലെ പാറിനടന്ന ആ കുഞ്ഞുപെണ്‍കുട്ടിയുടെ സൗഭാഗ്യങ്ങളെ അവളുടെ ഒന്‍പതാം വയസ്സില്‍തന്നെ വിധിയാല്‍ തല്ലിക്കെടുത്താന്‍ ശ്രമിച്ചത്. പക്ഷേ തോറ്റത് മിനിയല്ല, വിധിയാണ്. അവിടെ നിന്നങ്ങോട്ട് തോല്‍ക്കാന്‍ മിനി നിന്നുകൊടുത്തിട്ടേയില്ല. ജീവിതത്തില്‍ നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളും പുഞ്ചിരിയോടേറ്റു വാങ്ങി വീല്‍ചെയറിലിരുന്നുകൊണ്ട് അവര്‍ പുതിയ ഒരു ലോകത്തെത്തന്നെ സൃഷ്ടിച്ചു. തന്നെക്കൊണ്ട് സാധിക്കാവുന്നതെല്ലാം ചെയ്തു. ആഭരണങ്ങള്‍, പേപ്പര്‍ സീഡ് പേനകള്‍, തുണിസഞ്ചികള്‍, ജൂട്ട് ബാഗുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണങ്ങളിലൂടെ അവര്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. […]

Previous page Next page