• ആദ്യ ഭര്‍ത്താവ് ശ്രീനാഥ് സംവിധായകന്‍ പ്രിയദര്‍ശനോട് നുണ പറഞ്ഞു, ശാന്തികൃഷ്ണ മനസ്സ് തുറക്കുന്നു പ്രശസ്ത സംവിധായകന്‍ ഭരതനാണ് ശാന്തികൃഷ്ണയെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഭരതന്റെ നിദ്ര എന്ന ചിത്രത്തിലൂടെ 16-ാം വയസ്സില്‍ ശാന്തികൃഷ്ണ ചലച്ചിത്ര അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. നിദ്രയ്ക്കുശേഷം അനവധി സിനിമകള്‍ ശാന്തികൃഷ്ണയെ തേടി എത്തി. പനീര്‍പുഷ്പംഗള്‍ എന്ന തമിഴ് സിനിമയിലാണ് അവര്‍ പിന്നീട് അഭിനയിച്ചത്. അതിനുശേഷം താരാട്ട്, ശാലിനി എന്റെ കൂട്ടുകാരി, കേള്‍ക്കാത്ത ശബ്ദം, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം അങ്ങനെ തമിഴിലും മലയാളത്തിലുമായി അനവധി സിനിമകള്‍. 1984 മുതല്‍ കുറച്ചു വര്‍ഷത്തേക്ക് ശാന്തികൃഷ്ണ അഭിനയ രംഗത്തു നിന്നും മാറി നിന്നു. […] അഭിമുഖം.കോം
  0
  Comments
  February 13, 2019
 • മലയാള സിനിമയിലെ പുതിയ തരംഗം നല്ല പ്രവണത, നിര്‍മ്മാതാക്കളുടെ ലക്ഷ്യം പെട്ടെന്ന് കാശുണ്ടാക്കുക: കെ എസ് സേതുമാധവന്‍ ഇന്ന് സിനിമയെടുക്കാന്‍ പഴയതുപോലെയുള്ള പ്രയാസം ഇല്ല. ടെക്‌നോളജി ഒരുപാട് വളര്‍ന്നു. ഷൂട്ടിങ്ങിന് ഫിലിം ഉപയോഗിക്കാത്തതു കൊണ്ട് സിനിമയെടുക്കാന്‍ യുവതലമുറ ധാരാളം. എത്ര പ്രാവശ്യം റീടേക്ക് ചെയ്താലും ഫിലിം പോവുകയില്ല. എന്നാല്‍ ഫിലിം ഉണ്ടായിരുന്നകാലത്ത് നന്നേ പാടുപെട്ട് സിനിമ സംവിധാനം ചെയ്തിരുന്നു കെ എസ് മാധവനെപ്പോലെയുള്ളവര്‍. മലയാള സിനിമയുടെ അറുപതുകളിലും എഴുപതുകളിലും അതുവരെ ചലച്ചിത്ര കലയ്ക്ക് അന്യമായിരുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പ്രസക്തിക കണ്ടെത്തിയവരില്‍ മുന്നിലായിരുന്നു കെ എസ് സേതുമാധവന്‍. മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുടെ വേരുകള്‍ തേടിയായിരുന്നു സേതുമാധവന്റെ […] അഭിമുഖം.കോം
  0
  Comments
  February 10, 2019
 • ഞാനും ആ തെറ്റായ പ്രവണതയുടെ ഭാഗമായിട്ടുണ്ട്: പൃഥ്വി രാജ് പൃഥ്വിരാജ്, ഈ പേര് മലയാളസിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു അത്ഭുതമാണ്. നിലപാട് കൊണ്ടും വ്യക്തിത്വം കൊണ്ടും അഭിനയ പ്രതിഭ കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച പിതാവ് സുകുമാരനില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ല പൃഥ്വിരാജും. തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്നതിലൂടെ ശത്രുക്കളെയാണ് കരിയറിന്റെ തുടക്കത്തില്‍ പൃഥ്വി സമ്പാദിച്ചത്. കളിയാക്കലുകള്‍ക്കും തള്ളിപ്പറയലുകള്‍ക്കുമൊടുവില്‍ മലയാളികള്‍ ഇദ്ദേഹത്തെ തങ്ങളോട് ചേര്‍ത്തുനിര്‍ത്തുകയാണ്. നടന്‍ എന്ന മേല്‍വിലാസത്തില്‍ നിന്ന് നിര്‍മ്മാതാവ്, സംവിധായകന്‍ അങ്ങനെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന പൃഥ്വി തന്റെ നിലപാടുകളില്‍ മായം കലര്‍ത്താതെ മീരയുമായി സംസാരിക്കുന്നു. നയന്‍ തീയേറ്ററില്‍ […] അഭിമുഖം.കോം
  0
  Comments
  February 7, 2019
 • വിമര്‍ശനം കണ്ണടച്ചാകരുത്: ഒടിയന്റെ ഗാനരചയിതാവ് മുത്തപ്പന്റെ ഉണ്ണീ ഉണര് ഉണര്…ഒടിയന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ ഗാനം. റഫീഖ് അഹമ്മദിനും പ്രഭാവര്‍മ്മയ്ക്കുമൊപ്പം ഒടിയന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ഗാന രചനാ ശാഖയിലേയ്ക്ക് പുതിയൊരു കൈയ്യൊപ്പ് ചാര്‍ത്തി കടന്ന് വന്നത് ലക്ഷ്മി എന്ന ലക്ഷ്മി ശ്രീകുമാര്‍ മേനോന്‍ ആണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മകള്‍. ചിത്രത്തിലെ രണ്ട് ഗാനങ്ങളും കേരളം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഈ പുതുമുഖ ഗാനരചയിതാവ്. ലക്ഷ്മിയുമായി അനു സംസാരിക്കുന്നു. മലയാള ചലച്ചിത്ര രംഗത്ത് അധികം വനിതകള്‍ കൈകടത്താത്ത […] അഭിമുഖം.കോം
  0
  Comments
  January 18, 2019
 • പോലീസില്‍ നിന്നൊരു തിരക്കഥാകൃത്ത്: ഷാഹി കബീര്‍ ജോസഫ്, മികച്ചൊരു സിനിമയാണെന്ന കാര്യത്തില്‍ ചിത്രം കണ്ടിറങ്ങിയവര്‍ക്ക് എതിരഭിപ്രായം ഉണ്ടാകാനിടയില്ല. മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും. ചിത്രം കണ്ടിറങ്ങിയവരെല്ലാം പരസ്പരം ചോദിച്ചൊരു ചോദ്യമാണ്, ആരാണ് തിരക്കഥാകൃത്തെന്ന്. കോട്ടയം സ്വദേശിയായ ഷാഹി കബീറാണ് ചിത്രത്തിന് വേണ്ടി പേന ചലിപ്പിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗത്തിനിടയിലാണ് ഷാഹി തിരക്കഥാകൃത്തിന്റെ വേഷവുമണിഞ്ഞിരിക്കുന്നത്. ആദ്യചിത്രം സമ്മാനിച്ച വിജയം ഷാഹിയെ സംബന്ധിച്ച് ചെറുതല്ല. ഔദ്യോഗിക ജീവിതത്തെ കുറിച്ചും സിനിമാജീവിതത്തെ കുറിച്ചും അഭിമുഖം ഓണ്‍ലൈന്‍ പ്രതിനിധി വിനീത രാജുമായി ഷാഹി പങ്കുവയ്ക്കുന്നു. എങ്ങനെയായിരുന്നു ജോസഫിന്റെ കഥ മനസിലേക്ക് […] അഭിമുഖം.കോം
  0
  Comments
  January 14, 2019
 • ഉര്‍വശി ശാരദയും ലോട്ടസ് ചോക്ലേറ്റും പിന്നെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരും കറുപ്പിലും വെളുപ്പിലും മലയാള സിനിമ കളിച്ചിരുന്നൊരു കാലം. അന്ന് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നതും കൂടുതല്‍ ആളുകള്‍ കാണുന്നതും കുടുംബകഥകളായിരുന്നു. അവയിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ ഒരു നടിയുണ്ട്. തെലുങ്കില്‍ നിന്നും തമിഴ് വഴി മലയാളത്തില്‍ എത്തിയ ശാരദ. ആന്ധ്രാപ്രദേശിന്റെ പുത്രി മലയാളത്തിന്റെ മാനസ പുത്രിയായി മാറി. ദേശീയ അവാര്‍ഡ് നേടിയ അവര്‍ ഉര്‍വശി ശാരദയായി മാറി. ശാരദയുടെ ചെന്നൈയിലെ വീട്ടില്‍ വച്ച് രാജശേഖരന്‍ പിള്ള എടുത്ത അഭിമുഖം. ദു:ഖപുത്രിയെന്നൊരു വിളിപ്പേരുണ്ടല്ലോ. ജീവിതത്തില്‍ എങ്ങനെയാണ്? പഴയ കാലത്ത് സ്ത്രീകളുടെ ജീവിതം പുറത്തേക്ക് […] അഭിമുഖം.കോം
  0
  Comments
  January 8, 2019
 • ഇനി വൃത്തം മാത്രം, അതുകഴിഞ്ഞ് നായികയാകാം ചുരുങ്ങിയ സിനിമകളിലൂടെ നായികയായി പേരെടുത്ത ഗൗതമി ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ്. എന്നാല്‍ നായികയായല്ല ഭര്‍ത്താവ് രാജേന്ദ്രന്റെ പാത പിന്തുടര്‍ന്ന് സംവിധായികയായിട്ടാണ് എന്ന് മാത്രം. ഗൗതമിയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. സംവിധായികയാവുന്നതിന്റെ വിശേഷങ്ങള്‍ എന്തൊക്കെയാണ്? സിനിമയുടെ മറ്റൊരു മേഖലയിലേക്ക് കൂടി പ്രവേശിക്കുന്നതിന്റെ സന്തോഷമുണ്ട്. വൃത്തമെന്നാണ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ഒരു ക്രൈം ഡ്രാമയാണ് വൃത്തം. സണ്ണി വെയ്ന്‍, ദുര്‍ഗ കൃഷ്ണ, അനൂപ് മേനോന്‍, സൈജു കുറുപ്പ് എന്നിവരൊക്കയാണ് സിനിമയില്‍ അഭിനയിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം […] അഭിമുഖം.കോം
  0
  Comments
  January 5, 2019
 • ഹൊറര്‍ സിനിമ ചെവി പൊത്തിപ്പിടിച്ച് കാണുന്ന പ്രേതം നായിക വിമാനത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി സിനിമാ ലോകത്തെത്തിയ ദുര്‍ഗ കൃഷ്ണ പ്രേതം 2വിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. കൂടാതെ ചിത്രീകരണം നടക്കുന്ന മറ്റ് രണ്ട് ചിത്രങ്ങളിലും ദുര്‍ഗ സുപ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നുമുണ്ട് . ദുര്‍ഗ കൃഷ്ണയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. പ്രേതം 2ന്റെ വിശേഷങ്ങള്‍? പ്രതീക്ഷകള്‍? വളരെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സിനിമ സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അനു തങ്കം പൗലോസ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. നഴ്‌സാണ് അനു […] അഭിമുഖം.കോം
  0
  Comments
  December 22, 2018
 • മലയാള സിനിമ ഭരിക്കുന്നത് താരമാഫിയ: കാ ബോഡി സ്‌കേപ്സ് സംവിധായകന്‍ ജയന്‍ കെ ചെറിയാന്‍ വീണ്ടുമൊരു ഫിലിം ഫെസ്റ്റിവല്‍ കാലം എത്തിയിരിക്കുന്നു. ഏഴുനാള്‍ കേരളം സിനിമയുടെ പിടിയിലാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മേല്‍ കേന്ദ്രസര്‍ക്കാരിന്റെ പിടി മുറുകുന്നതും ചരിത്രമെഴുതിക്കൊണ്ട് സുപ്രീം കോടതി വിധികള്‍ പ്രഖ്യാപിക്കുന്നതും ഈ കാലത്ത് തന്നെയാണ്. 2016-ലെ ഫിലിം ഫെസ്റ്റിവലില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ച കാ ബോഡി സ്‌കേപ്സ് എന്ന സിനിമയുടെ സംവിധായകന്‍ ജയന്‍ കെ ചെറിയാനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി നടത്തിയ സംഭാഷണം. തന്റെ സിനിമയുടെ പേരില്‍ വേട്ടയാടപ്പെടേണ്ടി വന്ന സംവിധായകന്‍ ജയന്‍ കെ ചെറിയാന്‍ ഇന്നത്തെ സിനിമാ സാഹചര്യങ്ങളെക്കുറിച്ചും സിനിമാലോകത്തെ […] അഭിമുഖം.കോം
  0
  Comments
  December 8, 2018
 • കവര്‍ വേര്‍ഷനുകളില്‍ നിന്ന് പിന്നണിയിലേക്ക്, സംഗീതം പഠിച്ചിട്ടില്ലാത്ത അദീഫ് ഇനി സിനിമാപാട്ടുകാരന്‍ സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ സ്വയം പഠിച്ച് ഇപ്പോഴിതാ മലയാളം, തമിഴ്, തെലുഗു ഭാഷകളിലെ സിനിമകളില്‍ പാടിയ തിരുവനന്തപുരത്തിന്റെ സ്വന്തം പാട്ടുകാരന്‍ അദീഫ് മുഹമ്മദ്. സിനിമകളില്‍ പാടുന്നതിനൊപ്പം ഇലയപ്പം എന്ന സ്വന്തം ബാന്‍ഡിനായി പാട്ടുകള്‍ പിന്നണിയില്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് അദീഫ്. ജോലി ഉപേക്ഷിച്ച് സംഗീതത്തിന് മാത്രമായി ജീവിതം മാറ്റിവെച്ച ഈ യുവാവ് ഒരു പ്രതീകമാണ്, ദൃഢനിശ്ചയത്തിന്റെ.സിനിമാ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അദീഫ് തന്റെ പാട്ട് വിശേഷങ്ങള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ മൈഥിലി ബാലയോട് പങ്കുവെക്കുന്നു. ശാസ്ത്രീയമായി […] അഭിമുഖം.കോം
  0
  Comments
  November 13, 2018