സൗന്ദര്യമത്സരങ്ങളിലെ വിജയമന്ത്രം: അര്‍ച്ചന രവി വെളിപ്പെടുത്തുന്നു

131,273

മോഡല്‍, സൗന്ദര്യ മത്സരങ്ങളില്‍ മത്സരാര്‍ത്ഥി, അഭിനേത്രി, നര്‍ത്തകി. ഈ രംഗങ്ങളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച മലയാളി വനിതയാണ് അര്‍ച്ചന രവി. പാര്‍വതി ഓമനക്കുട്ടന് ശേഷം അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് അവര്‍. അര്‍ച്ചന രവിയുമായി ഷിഫാറ പി എസ് സംസാരിക്കുന്നു.

ekalawya.com

സ്വപ്‌നത്തിന്റെ വിത്ത് വിതച്ചത് പാര്‍വതി ഓമനക്കുട്ടന്‍

പാര്‍വതി ഓമനക്കുട്ടന്‍ എന്റെ നാട്ടുകാരിയാണ്. മാവേലിക്കരക്കാരി. അവര്‍ മിസ് വേള്‍ഡ് ഫസ്റ്റ് റണ്ണറപ്പ് ആയപ്പോള്‍ എന്റെ വീട്ടിലും ഭയങ്കര ആഘോഷമായിരുന്നു. തൊട്ടടുത്ത വീട്ടിലെ ആന്റിയുടെ കസിന്‍ സിസ്റ്ററായിരുന്നു അവര്‍. ആ വിജയം ആഘോഷിക്കുന്നത് കണ്ടപ്പോഴാണ് എന്റെ മനസ്സിലും ആഗ്രഹം ഉണ്ടായത്. അതുപോലൊരു പ്രൗഡ് മൊമന്റ് എന്റെ വീട്ടുകാര്‍ക്കും ഉണ്ടാകണം എന്ന് ആഗ്രഹമുണ്ടായി.

17 വയസ്സായപ്പോഴാണ് മിസ് ബ്യൂട്ടിഫുള്‍ ഫേസ് എന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. അതില്‍ സെക്കന്റ് റണ്ണറപ്പായി. അത് ആത്മവിശ്വാസം നല്‍കി. അപ്പോള്‍ അടുത്ത മത്സരത്തിന് പോയി. അതും ആത്മവിശ്വാസം കൂട്ടി. അങ്ങനെ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുക. അതില്‍ വിജയിക്കുക. ട്രോഫീസ് കളക്ട് ചെയ്യുക എന്നതൊക്കെ ഒരു അഡിക്ഷനായി.

വീട്ടില്‍ നിന്നുള്ള സപ്പോര്‍ട്ട്

എല്ലാവരും സപ്പോര്‍ട്ട് ആയിരുന്നു. എങ്കിലും കൂടുതല്‍ അച്ഛനാണ്. ഓപ്പണ്‍ മൈന്റഡ് ആണ് അച്ഛന്‍. സൗന്ദര്യ മത്സരങ്ങളോടായിരുന്നു അച്ഛന്റെ താല്‍പര്യം. അമ്മയുടെ താല്‍പര്യം നൃത്തമായിരുന്നു. ചേട്ടന്‍ മോഡലിങ്ങിലും. സാധാരണ വീടുകളില്‍ ഒരാള്‍ ചെറിയ ഉടക്കുണ്ടാകും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ടീച്ചര്‍ ഉടക്കുണ്ടാകും. പക്ഷേ, ഭാഗ്യവശാല്‍ വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു.

നിരുത്സാഹത്തെ പ്രചോദനമാക്കുക

നിരുത്സാഹപ്പെടുത്താനാണ് കൂടുതല്‍ ആളുകളുള്ളത്. എന്റെ മൈന്‍ഡ് സെറ്റ് അനുസരിച്ച് എന്നെ ആരെങ്കിലും നിരുല്‍സാഹപ്പെടുത്തിയാല്‍ ആണ് എനിക്ക് സക്‌സസ് ഉറപ്പുള്ളത്. എല്ലാവരും നമ്മളെ പിന്തുണച്ച് കൊണ്ടിരുന്നാല്‍ എന്താണൊരു ത്രില്ല്. ആരെങ്കെിലും ഒരാള്‍ നിന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് പ്രൊവോക്ക് ചെയ്യുമ്പോള്‍ എന്നാല്‍ ശരി അവര്‍ക്ക് കാണിച്ച് കൊടുക്കണമെന്ന് തീരുമാനിക്കുക.

എന്നെപ്പറ്റി ഒന്നും അറിയാത്തൊരു ആളായിരിക്കും നെഗറ്റീവായിട്ട് പറയുന്നത്. മിസ് സൗത്ത് ഇന്ത്യ സെക്കന്റ് റണ്ണറപ്പ് ആയപ്പോള്‍ ആളുകള്‍ പറഞ്ഞു, ഞാനത് നേരത്തേ ഫിക്‌സ് ചെയ്തു, നേരത്തേ ക്വസ്റ്റ്യന്‍സ് കിട്ടിയിരുന്നു എന്നൊക്കെ. അങ്ങനെ ഫിക്‌സ് ചെയ്യാന്‍ പറ്റിയിരുന്നുവെങ്കില്‍ എനിക്ക് വിന്നര്‍ ആയാല്‍ പോരായിരുന്നോ. പക്ഷേ, നമ്മള്‍ അതിനോട് പ്രതികരിക്കേണ്ട ആവശ്യമില്ല. ക്രിട്ടിസിസം നിങ്ങള്‍ക്ക് നല്ലതാണ്.

സൗന്ദര്യമത്സരങ്ങളിലെ വിജയമന്ത്രം: അര്‍ച്ചന രവി വെളിപ്പെടുത്തുന്നു 1

സ്വാധീനിച്ച പുസ്തകം

ബിഎ ലിറ്ററേച്ചര്‍ ആയിരുന്നു പഠിച്ചത്. ആ മൂന്ന് വര്‍ഷവും പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. കുത്തിയിരുന്ന് വായിക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല. അടുത്തകാലത്തായി ഞാന്‍ സ്പിരിച്വാലിറ്റി, മെഡിറ്റേഷന്‍, യോഗ ഫോളോ ചെയ്ത് തുടങ്ങി. എനിക്ക് സ്റ്റോറീസ് വായിക്കാന്‍ പറ്റില്ല. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നത് ഓഷോയുടെ പുസ്തകങ്ങളാണ്. നമുക്ക് ബ്രോഡര്‍ തിങ്കിങ് കിട്ടാന്‍ അത് സഹായിക്കും. വായന എന്റെ പെഴ്‌സ്‌പെക്ടീവിനെ മാറ്റി. ഓഷോയുടെ പുസ്തകങ്ങള്‍ എന്നെ ധാരാളം സഹായിച്ചു.

ബഡ്ഡി പ്രോജക്ട്

ബുള്ളീയിങിന് എതിരെ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് ബഡ്ഡി പ്രോജക്ട്. കുട്ടികളെ മെന്റലി, ഫിസിക്കലി, സോഷ്യലി ഹരാസ് ചെയ്യുക, അവരെ ഡീമോട്ടിവേറ്റ് ചെയ്യുകയാണ് ബുള്ളീയിങ്ങില്‍ ചെയ്യുന്നത്. ഇത് നടക്കുന്നത് സ്‌കൂളുകളിലാണ്. കുട്ടിക്കാലത്ത് ബുള്ളീയിങ്ങിന് ഇരയാകുന്നവര്‍ക്ക് സെല്‍ഫ് കോണ്‍ഫിഡന്‍സ് ഉണ്ടാകില്ല. ഭയങ്കര ഇന്‍ഫീരിയര്‍ ആയിരിക്കും. ബുള്ളീയിങ്ങിന് ഇരയായ കുട്ടികള്‍ ആത്മഹത്യ വരെ ചെയ്തിട്ടുണ്ട്. നമ്മള്‍ സ്‌കൂളുകളിലും കോളെജുകളിലും പോയിട്ട് എന്താണ് ബുള്ളീയിങ് എന്ന് പഠിപ്പിക്കുന്നു. അതിന് എതിരായ പ്രചാരണം നടത്തുന്നു.

വ്യക്തിപരമായ അനുഭവങ്ങള്‍ ബഡ്ഡി പ്രോജക്ടിന് കാരണമായി

പഠിച്ചിരുന്നപ്പോള്‍ മത്സരങ്ങളിലും ഫോട്ടോഷൂട്ടിലുമൊക്കെ പങ്കെടുത്തിരുന്നതിനാല്‍ എനിക്ക് സ്‌കൂളില്‍ നിന്നും ബുള്ളീയിങ് അനുഭവിക്കേണ്ടി വന്നു. മോശം വാക്കുകള്‍ ഉപയോഗിച്ച് എന്നെ മറ്റുള്ളവര്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. അത് എന്നെ ഹൈപ്പര്‍ സെന്‍സിറ്റീവ് ആക്കി. ഡിപ്രഷനിലേക്ക് പോയി. പിന്നീട് എസ് എച്ച് തേവരയില്‍ ചേര്‍ന്നതിനുശേഷമാണ് ഒരു സപ്പോര്‍ട്ട് കിട്ടിത്തുടങ്ങിയത്. അങ്ങനെ വ്യക്തിപരമായ അനുഭവങ്ങള്‍ ഉള്ളതിനാല്‍ എനിക്ക് ധാരാളം പേരോട് റിലേറ്റ് ചെയ്യാനും അവരെ ഹെല്‍പ് ചെയ്യാനും സാധിക്കും.

തോല്‍വിയൊരു ചവിട്ട് പടി

മിസ് ക്യൂന്‍ ഓഫ് ഇന്ത്യ എന്നൊരു മത്സരത്തിന് പോയിരുന്നു. അതിന് വേണ്ടി ഞാന്‍ ഭയങ്കരമായി കഷ്ടപ്പെട്ടിരുന്നു. ടോപ് ഫൈവില്‍ എത്തിയെങ്കിലും ടോപ് ത്രീയില്‍ എത്താന്‍ സാധിച്ചില്ല. ഞാന്‍ അത് അര്‍ഹിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. അത് ജയിച്ചിരുന്നുവെങ്കില്‍ മിസ് ക്യൂന്‍ ഓഫ് ഏഷ്യയില്‍ പങ്കെടുക്കാമായിരുന്നു. അത്തരം അവസരങ്ങളില്‍ നമ്മള്‍ ഡീമോട്ടിവേറ്റഡ് ആകും. ഇനിയൊരു സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

ഞാന്‍ ഒരു വര്‍ഷം ഗ്യാപ്പെടുത്തു. എനിക്ക് അതിനേക്കാള്‍ മികച്ച ഒരു അവസരമാണ് ഒരുക്കിയിരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ സൂപ്പര്‍ ഗ്ലോബ് ഇന്ത്യയില്‍ പങ്കെടുത്ത് അവിടെ ജയിച്ചു. അങ്ങനെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. മിസ് ക്യൂന്‍ ഏഷ്യ ഇന്ത്യയിലാണ് നടന്നത്. പക്ഷേ, ഈ മത്സരം ദുബായിലാണ് നടന്നത്. അങ്ങനെ അന്താരാഷ്ട്ര എക്‌സ്‌പോഷര്‍ എനിക്ക് ലഭിച്ചു

ഒരു പരാജയത്തില്‍ എനിക്ക് ദൈവം മറ്റൊരു നല്ലത് ഒരുക്കി വച്ചിരിക്കുകയായിരുന്നു. ആ പരാജയം ഉണ്ടായപ്പോള്‍ സൂപ്പര്‍ ഗ്ലോബ് ജയിക്കണം എന്ന വാശിയുണ്ടാക്കി. വിജയവും പരാജയവും ജീവിതത്തില്‍ മാറി മാറി വരും.

ഫിറ്റ്‌നസ് എന്നാല്‍ ബോഡി ഭംഗിയല്ല

സൗന്ദര്യ മത്സരങ്ങളില്‍ ഫിറ്റ്‌നസ് ഒരു പ്രധാനഘടകമാണ്. അന്താരാഷ്ട്ര തലത്തില്‍ ഫിറ്റ്‌നസ് എന്നതിന് ബോഡി ഭംഗിയേക്കാള്‍ ഉപരി, ഫിറ്റ് ഗേള്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് അവള്‍ ഡെഡിക്കേറ്റഡ്, ഡിസിപ്ലിന്‍ഡ്, നല്ല എത്തിക്‌സ് ഉള്ളയാള്‍ എന്നൊക്കെയാണ്. നല്ല ഫിറ്റ്‌നസിലേക്ക് പോകുമ്പോള്‍ അത്രയും ഡെഡിക്കേറ്റഡ് ആകണം. രാവിലെ എഴുന്നേല്‍ക്കണം. കൃത്യമായ ദിനചര്യകള്‍ ഉണ്ടാകും. ഒരു അത്‌ലറ്റിന്റെ ഫിറ്റ്‌നസ് കാണുമ്പോള്‍ തന്നെ അറിയാം അവര്‍ എത്രമാത്രം ഡിസിപ്ലിന്‍ഡ് ആണെന്ന്. ഇഷ്ടം പോലെ ആഹാരം കഴിച്ച് മടി പിടിച്ച് കിടന്ന് ഉറങ്ങുന്ന ഒരാള്‍ക്ക് ഒരു ഫിറ്റ് ബോഡി ഉണ്ടാകില്ല. ഇപ്പോള്‍ ഞാന്‍ ഫിറ്റ്‌നസിനാണ് ഏറ്റവും കൂടുതല്‍ പ്രയോരിറ്റി നല്‍കുന്നത്.

ഡ്രീം.. ഇനിയടുത്ത് എന്ത്

അത് ഞാനൊരിക്കലും വെളിപ്പെടുത്താറില്ല. കാരണം, അത് വെളിപ്പെടുത്തിയാല്‍ കിട്ടില്ലെന്ന ഒരു വിശ്വാസം എനിക്കുണ്ട്. അതെന്റ സൂപ്പര്‍ സ്റ്റീഷ്യസ് ബിലീഫ് ആയിരിക്കും.

മോഡലിങ്, പെജന്റ്‌സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കാനുള്ള സന്ദേശം

ഫിറ്റ്‌നസ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, വൊക്കാബുലറി സ്‌കില്‍സ് എന്നിവ പ്രധാനമാണ്. 100 ശതമാനം തയ്യാറെടുപ്പ് വേണം. ഗൂഗിള്‍ ചെയ്ത് ചോദ്യോത്തരങ്ങള്‍ പഠിക്കണം. അത് നിങ്ങളുടെ കാഴ്ചപ്പാടിലും വാക്കുകളിലും ആകണം മത്സരത്തില്‍ പറയേണ്ടത്. കാരണം ഈ ചോദ്യങ്ങളും ഉത്തരങ്ങളും ജഡ്ജസ് ഗൂഗിളില്‍ കണ്ടിട്ടുണ്ടാകും. കോപ്പിയടിച്ചാല്‍ അത് ക്ലീഷേയാണ്. കമ്മ്യൂണിക്കേറ്റ് ചെയ്യണമെങ്കില്‍ നല്ല വൊക്കാബുലറി വേണം. ശശി തരൂരിന്റെ ഇന്റര്‍വ്യു വ്യത്യസ്തമാകുന്നത് അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളാണ്. ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ കാണാറുണ്ട്. പിന്നെ നമ്മുടെ പോരായ്മ എന്താണെന്ന് കണ്ടെത്തി അതിന് പോളിഷ് ചെയ്യാന്‍ നോക്കുക.

shenews.co.in

An interview with Archana Ravi, Miss Super Glob world 2018, First Runner-up by Shifara P.S , Our Miss Kerala Top 100 contestant.#MissKeralaTop100 #MissKeralaAudition "Interviewing Archana Ravi- Miss super glob world 2018, first runnerup "#MissKeralaContestant #MissKerala #MissKerala2019 #BeADigitalStar@misskeralapageant @impresario.events #impresario #impresariocelebrations

Gepostet von Miss Kerala Pageant am Samstag, 30. November 2019

മിസ് കേരള പെജന്റ് മത്സരാര്‍ത്ഥിയാണ്‌ ഷിഫാറ പി എസ്‌

ഇത്തവണത്തെ മിസ് കേരള പെജന്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഒരു മത്സരയിനം സെലിബ്രിറ്റി അഭിമുഖങ്ങളാണ്. അതിന്റെ ഭാഗമായി ബ്യൂട്ടി പെജന്റ് വിജയിയായിട്ടുള്ള അര്‍ച്ചന രവിയുമായി നടത്തിയ അഭിമുഖം.

സൗന്ദര്യമത്സരങ്ങളിലെ വിജയമന്ത്രം: അര്‍ച്ചന രവി വെളിപ്പെടുത്തുന്നു 2
Comments
Loading...