പാലായില്‍ സിനിമാ സ്റ്റുഡിയോയും സ്‌പോര്‍ട്‌സ് അക്കാദമിയും സ്ഥാപിക്കും: മാണി സി കാപ്പന്‍

397,397

ekalawya.com

സിനിമയെ പാലായിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി സിനിമ നിര്‍മ്മാതാവ് കൂടിയായ മണ്ഡലം എംഎല്‍എ മാണി സി കാപ്പന്‍. മിസ് കേരള പെജന്റ് മത്സരാര്‍ത്ഥി അര്‍ച്ചന ടോമിയുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ സ്വപ്‌ന പദ്ധതി വെളിപ്പെടുത്തിയത്. സിനിമയേയും ടൂറിസത്തേയും ഒരുമിച്ച് ആകര്‍ഷിക്കാനുള്ള പദ്ധതിയാണ് അദ്ദേഹം തയ്യാറാക്കുന്നത്.

സിനിമയെ പാലായിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി സിനിമ നിര്‍മ്മാതാവ് കൂടിയായ മണ്ഡലം എംഎല്‍എ മാണി സി കാപ്പന്‍. മിസ് കേരള പെജന്റ് മത്സരാര്‍ത്ഥി അര്‍ച്ചന ടോമിയുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ സ്വപ്‌ന പദ്ധതി വെളിപ്പെടുത്തിയത്. സിനിമയേയും ടൂറിസത്തേയും ഒരുമിച്ച് ആകര്‍ഷിക്കാനുള്ള പദ്ധതിയാണ് അദ്ദേഹം തയ്യാറാക്കുന്നത്.

പാലായുടെ വികസനം ഗ്രാമങ്ങളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളിലേക്ക് എത്തുന്നില്ല. അത് എത്തിക്കണം. ടൂറിസം മേഖലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് സാധ്യതയുണ്ട്. മണ്ഡലത്തിലെ ഹൈറേഞ്ച് മേഖലകളില്‍ ടൂറിസത്തിന് നല്ല സാധ്യതയുണ്ട്. അവിടെ താമസ സൗകര്യവും സ്റ്റുഡിയോയും ഉണ്ടെങ്കില്‍ ഹിന്ദി സിനിമകളുടേത് അടക്കമുള്ള ഷൂട്ടിങ് അവിടെ വരും. അതിനുള്ള പ്രൊപ്പോസല്‍ വരുന്ന ബജറ്റില്‍ ഉണ്ടാകും.

കെടിഡിസി ഈ മേഖലയില്‍ പത്ത് ഫൈവ് സ്റ്റാര്‍ മുറികളും 20 ഫോര്‍ സ്റ്റാര്‍ മുറികളും 30 ത്രീ സ്റ്റാര്‍ മുറികളും പിന്നെ ഡോര്‍മെറ്ററിയുമുള്ള ഹോട്ടല്‍ നിര്‍മ്മിക്കും. പിന്നെ അഞ്ച് കോടി രൂപ മുതല്‍ മുടക്കില്‍ ഒരു സ്റ്റുഡിയോയും അവിടെ നിര്‍മ്മിക്കും. എഡിറ്റിങ്, ഡബ്ബിങ്, മിക്‌സിങ് സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. സിനിമയുടെ എല്ലാ പ്രോസസും ചെയ്യാം. വരുന്ന എല്ലാവരേയും കെടിഡിസിയുടെ ഹോട്ടലില്‍ താമസിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

shenews.co.in

ഒരു മലയാള സിനിമയുടെ ഒരു ദിവസത്തെ ഏറ്റവും ചുരുങ്ങിയ ചെലവ് അഞ്ച് ലക്ഷം രൂപയാണ്. കൂടിയ ചെലവ് ഏഴ് ലക്ഷം രൂപയുമാണ്. ഇന്ത്യയില്‍ അത് 15 ലക്ഷം രൂപയാണ്. അത്രയും രൂപ ഇവിടെ ചെലവഴിക്കാനുള്ള സംവിധാനം ഉണ്ടാക്കും.

ഒരു സ്‌പോര്‍ട്‌സ് അക്കാദമിയും പാലായില്‍ സ്ഥാപിക്കും. അടുത്ത ജന്മത്തില്‍ സിനിമ, സ്‌പോര്‍ട്‌സ്, രാഷ്ട്രീയം ഇവയില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ താന്‍ സ്‌പോര്‍ട്‌സ് തെരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും സംതൃപ്തി കിട്ടുന്നതും ശരീരത്തിന് ആരോഗ്യം നല്‍കുന്നതും സ്‌പോര്‍ട്‌സ് ആണ്. അതിലപ്പുറം രാജ്യത്തിന് വേണ്ടി നമുക്ക് എന്തെങ്കിലും നേടിക്കൊടുക്കാന്‍ സ്‌പോര്‍ട്‌സിലൂടെ കഴിയും.

ഞാനൊരു സ്‌പോര്‍ട്‌സ് താരമായിരുന്നു. തോല്‍വി തനിക്കൊരു പ്രശ്‌നമേയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Interviewing Sri. Mani C. Kappen MLA, Pala by our Miss Kerala Top 100 contestant Archana TommySWIPE LEFT:Miss Kerala Audition Phase 2.Task 4- Interview with a popular figure.:#MissKeralaTop100 #MissKeralaAudition "Interviewing Sri. Mani C. Kappen MLA, Pala#MissKeralaContestant #MissKerala#MissKerala2019#BeADigitalStar @misskeralapageant @dazllereterna @bigshotbrothers @happenstanceofficial

Gepostet von Miss Kerala Pageant am Freitag, 29. November 2019

മിസ് കേരള പെജന്റ് മത്സരാര്‍ത്ഥിയാണ്‌ അര്‍ച്ചന ടോമി

ഇത്തവണത്തെ മിസ് കേരള പെജന്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഒരു മത്സരയിനം സെലിബ്രിറ്റി അഭിമുഖങ്ങളാണ്. അതിന്റെ ഭാഗമായി നടത്തിയ പാലാ എംഎല്‍എ മാണി സി കാപ്പനുമായി നടത്തിയ അഭിമുഖം.

പാലായില്‍ സിനിമാ  സ്റ്റുഡിയോയും സ്‌പോര്‍ട്‌സ് അക്കാദമിയും സ്ഥാപിക്കും: മാണി സി കാപ്പന്‍ 1
Comments
Loading...