- “മോര്‍ഫിങ്ങിനേയും കലയേയും തമ്മില്‍ കൂട്ടിക്കെട്ടരുത്” ഇന്ന് സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുത മുതല്‍ പ്രതിലോമകരമായ എല്ലാറ്റിനും എതിരെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള തന്റേടവും ആര്‍ജ്ജവും കാണിക്കുന്നയാളാണ് ദീപ നിശാന്ത്. അതിന് അവര്‍ സോഷ്യല്‍ മീഡിയയെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ അവരുടെ വാഗ് ശരങ്ങള്‍ ഏല്ക്കുന്നവര് സോഷ്യല്‍ മീഡിയിലൂടെ തന്നെ ദീപയെ ആക്രമിച്ചിരുന്നു. അടുത്തിടെ സംഘപരിവാര്‍ അനുകൂലികള്‍ അവര്‍ക്കെതിരായ ആക്രമണത്തെ പാരമ്യത്തിലെത്തിച്ചിരുന്നു. തന്റെ നിലപാടുകളെ കുറിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് വനിത വിനോദുമായി സംസാരിക്കുന്നു. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ […]
- അല്ലു അര്‍ജുന്റെ ശബ്ദം മുതല്‍ സണ്‍ഡേ ഹോളിഡേ വരെ സിനിമയിലെ നായികാ, നായക കഥാപാത്രങ്ങള്‍ക്കൊപ്പം പ്രണയം, ഒരു ഞായറാഴ്ച്ച, ബാന്‍ഡ് സംഘം എന്നിവ കൂടെ പ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് ഇപ്പോള്‍ തിയേററ്റുകളില് വിജയകരമായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന സണ്‍ഡേ ഹോളിഡേ.ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത കഥ പറച്ചില് രീതിയിലൂടെ കഥ അവതരിപ്പിച്ച് ഒരു ഹിറ്റ് സൃഷ്ടിച്ച ജിസ് ജോയ് ഒന്നു രണ്ടു മിനിട്ട് നീളമുള്ള പരസ്യങ്ങളുടെ ലോകത്തു നിന്നും രണ്ട് മൂന്ന് മണിക്കൂര്‍ നീണ്ട സിനിമകളുടെ ലോകത്തേക്ക് എത്തിയയാളാണ്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് ആവശ്യമുള്ളത് മാത്രമേ […]
- ശ്രീജ സൂപ്പറാണ്, നിമിഷയും അയഞ്ഞ ചുരിദാര്‍ ധരിച്ച് അലസമായി നടന്നു പോകുന്ന പെണ്‍കുട്ടി. മേക്കപ്പ് ഇല്ലാത്ത കരുവാളിച്ച മുഖം, എണ്ണമയമുള്ള മുടി. മലയാളി മറന്നുതുടങ്ങിയ നാടന്‍പെണ്‍കുട്ടിയുടെ ഈ ചേലുകളുമായാണ് അങ്ങ് മുംബൈയില്‍ നിന്നുള്ള പെണ്‍കുട്ടി മലയാളക്കരയ്ക്ക് പ്രിയങ്കരിയായത്. ആദ്യ സിനിമ സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് നിമിഷ സജയന്. സ്റ്റാറായി മാറിയതിന്റെ അമ്പരപ്പ് ഇപ്പോഴും നിമിഷയില്‍ നിന്ന് മാറിയിട്ടില്ല. നിമിഷ സംസാരിക്കുകയാണ് ആദ്യ സിനിമയെ കുറിച്ച് രണ്ടാമത്തെ സിനിമയുടെ പ്രതീക്ഷകളെ കുറിച്ചെല്ലാം ആര് രാജിയുമായി. ഇപ്പോള്‍ പറയാന്‍ പറ്റാത്ത ഫീലിലാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും സൂപ്പര്‍ഹിറ്റായി ഓടുന്നതിന്റെ സന്തോഷത്തിലാണ് […]
- ഉലകനായകന്റെ പ്രിയ ഛായാഗ്രാഹകന്‍ മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് ഷാംദത്ത് സൈനുദീന്‍. തെലുങ്ക് ചിത്രമായ പ്രേമായ നമഹ മുതല്‍ എറ്റവും അടുത്ത് പുറത്തിറങ്ങിയ റോള്‍ മോഡല്‍സ് വരെ 30 ചിത്രങ്ങള്‍. വ്യത്യസ്തവും, സൂപ്പര്‍ഹിറ്റുകളും ഉള്‍പ്പെടെയുള്ള ചലച്ചിത്ര യാത്ര. ഉലകനായകന് കമലാഹാസനൊപ്പം രണ്ട് ബ്രഹ്മാണ്ട ചിത്രങ്ങള്‍ വിശ്വരൂപം രണ്ടും ഉത്തമ വില്ലനും, ഋതു, പ്രമാണി, മേരിക്കുണ്ടൊരു കുഞ്ഞാട്, ആര്‍ട്ടിസ്റ്റ്, സാഹസം, ഊഴം, കട്ടപ്പനയിലെ ഹൃതിക് റോഷന് അങ്ങനെ നീളുന്ന നിര. പാലക്കാട് വിവാഹങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി തുടങ്ങിയ അദ്ദേഹം ഇന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ […]