• ഇനി ആണായിട്ട് ഇങ്ങോട്ടേക്ക് തിരിച്ചു വന്നാല്‍ മതി, ഭാര്യ പറഞ്ഞു അംഗീകാരത്തിന്റെ നിറവിലാണ് ആളൊരുക്കം. ആളൊരുക്കത്തിലെ പ്രധാന നടനും. മികച്ച നവാഗത പ്രതിഭയ്ക്കുള്ള കേരള ഫിലീം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചത് ആളൊരുക്കത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകാന്ത് കെ വി മേനോനാണ്‌. സിനിമയെ കുറിച്ചും അഭിനയരംഗത്തിലേക്ക് എത്തിയതിനെ കുറിച്ചും ശ്രീകാന്ത് സംസാരിക്കുന്നു. രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. ആളൊരുക്കവും ശ്രീകാന്തും പുരസ്‌കാരങ്ങളുടെ നിറവിലാണ്. എന്തു തോന്നുന്നു? ഒരുപാട് ആഗ്രഹിച്ചിരുന്ന് നല്ലൊരു ക്യാരക്ടര്‍ കിട്ടുന്നത് ആളൊരുക്കത്തിലാണ്. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്കു കിട്ടുന്ന എല്ലാ അവാര്‍ഡുകളും അംഗീകാരങ്ങളും വളരെ പ്രിയപ്പെട്ടതാണ്. ഇന്ദ്രന്‍സ് […] abhimukham.com
  0
  Comments
  April 30, 2018
 • സിബിന്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നല്ല ശമര്യാക്കാരന്‍ പാവങ്ങളെ ഇത്രമേൽ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന മറ്റാരുണ്ടാകും? ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും, സിബിൻ തന്റെ കാരുണ്യപ്രവർത്തികൾ നടത്താൻ തിരഞ്ഞെടുത്തിരിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജും അതിന്റെ പരിസര പ്രദേശങ്ങളുമാണ്. സിബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ താങ്ങും തണലുമായി  പ്രകാശത്തിന്റെ തിരിനാളങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തിക്കാൻ തുടങ്ങിയിട്ടിപ്പോൾ വർഷങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു.  എന്താണ് ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്ന് ചോദിച്ചാൽ നിറഞ്ഞ ചിരിയോടെ ഈ ചെറുപ്പക്കാരൻ പറയും, വിശന്നിരിക്കുന്നവർക്ക് അന്നം കൊടുക്കുന്നപോലെ മഹത്തായൊരു കാര്യമില്ലെന്ന്. അതെ, നൻമയുടെ പ്രതിരൂപമായ ഈ ചെറുപ്പക്കാരന്റെ വാക്കുകളിൽ […] abhimukham.com
  0
  Comments
  April 25, 2018
 • രാഷ്ട്രീയമുള്ള എഴുത്തുകാരനാവാന്‍ സദാ പ്രസ്താവനകള്‍ നടത്തണമെന്നില്ല: അബിന്‍ ജോസഫ്‌ എഴുത്തുതന്നെ രാഷ്ട്രീയമാണ് അബിന്‍ ജോസഫിന്. കല്യാശേരി തീസിസ്, പ്രതിനായകന്‍, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാന്‍, ഹിരോഷിമയുടെ പ്യൂപ്പ തുടങ്ങിയ കഥകളിലൊക്കെ കണ്ണൂരുകാരനായ അദ്ദേഹം രാഷ്ട്രീയം പറഞ്ഞു വയ്ക്കുന്നുണ്ട്. കുടിയേറ്റ മേഖലയായ ഇരിട്ടിയില്‍ ജനിച്ചു വളര്‍ന്ന് അദ്ദേഹത്തിന്റെ കഥകളില്‍  കുടിയേറ്റത്തിന്റേയും അടയാളപ്പെടുത്തലുകളുണ്ട്. ഇതൊക്കെയാണെങ്കിലും ഏതൊരു രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഉണ്ടാകുമ്പോഴും ഒരു എഴുത്തുകാരന്‍ അതേക്കുറിച്ച് പ്രസ്താവന നടത്തേണ്ട ബാധ്യതയില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അബിന്‍ ജോസഫ് അഭിമുഖം.കോം പ്രതിനിധി ടി ജെ അബ്രഹാമുമായി സംസാരിക്കുന്നു. കണ്ണൂരിലെ കുടിയേറ്റ നാടായ ഇരിട്ടിയാണ് അബിന്റെ സ്വദേശം. […] abhimukham.com
  0
  Comments
  April 16, 2018
 • ഓരോ കസ്റ്റമറെ കാണുന്ന സമയത്തും ഉള്ളില്‍ ഒരു നിറം വരും: ദിനു എലിസബത്ത് റോയ്‌ മനസ്സില്‍ രൂപം കൊള്ളുന്ന ഡിസൈനുകളെ ഒരു കവിത രചിക്കുന്നത് പോലെ മനോഹരമായി ഇഴചേര്‍ത്തെടുക്കുന്നവരാണ് വസ്ത്രാലങ്കാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. കേരളത്തിലെ വസ്ത്രാലങ്കാര രംഗത്ത് ശ്രദ്ധേയയായ വ്യക്തിയാണ് ദിനു എലിസബത്ത് റോയ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഹം എന്ന ഡിസൈനര്‍ സ്റ്റുഡിയോയുടെ സ്ഥാപകയും പ്രധാന ഡിസൈനറുമാണ് ദിനു. വസ്ത്രാലങ്കാരത്തില്‍ പേഴ്സണലൈസ്ഡ് കസ്റ്റമൈസേഷന് പ്രാധാന്യം നല്‍കുന്ന ദിനുവുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. ഫാഷന്‍ ഡിസൈനിംനിംഗ് രംഗത്തേക്ക് എങ്ങനെയാണ് കടന്നുവരുന്നത്? കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുപ്പം മുതലേ […] abhimukham.com
  0
  Comments
  April 13, 2018
 • ബെറ്റിയെപ്പോലെയല്ല ഞാന്‍: അശ്വതി മനോഹരന്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സിനിമ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തിയറ്ററുകളില്‍ വിജയം കൊയ്യുമ്പോള്‍ നായിക അശ്വതി മനോഹരന്‍ തന്റെ ആദ്യ സിനിമ ഹിറ്റായതിന്റെ സന്തോഷത്തിലാണ്. നര്‍ത്തകിയും യോഗ ഗുരുവുമായ അശ്വതി ആദ്യ സിനിമയെ കുറിച്ചും മറ്റ് ഇഷ്ടങ്ങളെ കുറിച്ചും സംസാരിക്കുന്നു. രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. സിനിമ ഹിറ്റായി മുന്നേറുകയാണ്. അശ്വതിക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ എന്തൊക്കെയാണ്? നല്ല പ്രതികരണങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്. വളരെ പോസിറ്റീവായ അഭിപ്രായങ്ങളാണ് എല്ലാവരും പറയുന്നത്. സിനിമ നന്നായി ഓടുന്നുണ്ട്. പലയിടങ്ങളിലും ഹൗസ് ഫുള്ളാണ്. […] abhimukham.com
  0
  Comments
  April 10, 2018
 • കിരീടം നേടാന്‍ പെണ്‍കുട്ടികള്‍ തന്നെ വേണ്ടി വന്നു, ലക്ഷ്യം ഇന്ത്യന്‍ ടീം: സജ്ന ദേശീയ അണ്ടര്‍ 23 കിരീടം നേടിയ കേരള വനിതാ ക്രിക്കറ്റ് ടീം നാട്ടിലെത്തിയത് ചരിത്ര നേട്ടവുമായാണ്. ക്രിക്കറ്റിലെ ഒരു ദേശീയ ടൂര്‍ണമെന്റില്‍ ആദ്യമായാണ് കേരളം ചാമ്പ്യന്മാരാകുന്നത്. മത്സരത്തെ കുറിച്ചും വിജയത്തെ കുറിച്ചും പ്രതീക്ഷകളെ പറ്റിയും ടീം ക്യാപ്റ്റന്‍ എസ് സജ്ന സംസാരിക്കുന്നു. രാജി രാമന്‍കുട്ടിയുമായി നടത്തിയ അഭിമുഖം. ക്രിക്കറ്റ് ദേശീയ ടൂര്‍ണമെന്റില്‍ ആദ്യമായി കേരളത്തെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ്. ഈ വിജയത്തെ എങ്ങനെ കാണുന്നു? സത്യത്തില്‍ വിജയിക്കാന്‍ വേണ്ടി മാത്രം കളിച്ച ഒരു ടൂര്‍ണമെന്റായിരുന്നില്ല ഇത്. കളിക്കുന്ന എല്ലാ […] abhimukham.com
  0
  Comments
  April 8, 2018
 • ആഭാസത്തിനുണ്ട് കൃത്യമായ രാഷ്ട്രീയം: ജുബിത് നമ്രാഡത്ത് ആഭാസം… പേരിലെ പുതുമയും കൗതുകവും സിനിമയിലും പ്രതീക്ഷിക്കാം. എന്തുകൊണ്ട് ഇങ്ങനെയൊരു പേരെന്ന് ചിന്തിക്കുന്നവരോട് അണിയറപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് ഇത്രമാത്രം, ചിത്രം പറയുന്ന രാഷ്ട്രീയവും ചില തെരഞ്ഞടുപ്പുകളുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഷൂട്ട് തുടങ്ങിയതു മുതല്‍ വിവാദങ്ങളും ചിത്രത്തിന് പിന്നാലെയുണ്ട്. ഒടുവില്‍ സെന്‍സറിംഗ് കഴിഞ്ഞതോടെ ചിത്രത്തിന് കിട്ടിയതാകട്ടെ എ സര്‍ട്ടിഫിക്കറ്റും. പിന്നെയും വിവാദങ്ങളും നിയമപോരാട്ടങ്ങളും. ഒടുവില്‍ എല്ലാം മാറ്റിയെഴുതി യു/എ സര്‍ട്ടിഫിക്കറ്റുമായി വിഷുവിന് തീയേറ്ററിലെത്തുകയാണ് ആഭാസം. ചിത്രത്തിന്റെ സംവിധായകന്‍ ജുബിത് നമ്രാഡത്ത് വിനീത രാജുമായി സംസാരിക്കുന്നു. താങ്കളുടെ ആദ്യ ചിത്രമാണ് ആഭാസം. […] abhimukham.com
  0
  Comments
  April 4, 2018