• വിജയം സുനിശ്ചിതം, രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നാവണം: ശശി തരൂര്‍ കേരളം ഇപ്പോള്‍ ലോകസഭ തെരഞ്ഞെടുപ്പ് ചൂടിലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചിലര്‍ സ്ഥാനാര്‍ഥിയെ വരെ ഉറപ്പിച്ച് യോഗങ്ങളും ചര്‍ച്ചകളുമായി നീങ്ങുമ്പോള്‍ മറ്റു ചിലര്‍ ആരെ നിര്‍ത്തണമെന്ന് ആലോചിച്ച് കുഴയുന്നുമുണ്ട്. കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റാണ് തിരുവനന്തപുരം. ശശി തരൂരിനെ വെല്ലാന്‍ ഇവിടെ മറ്റാര്‍ക്കും കഴിയില്ല എന്നത് കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മറ്റെല്ലാ പാര്‍ട്ടികള്‍ക്കും മുന്നേ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത്. ബിജെപിയും സിപിഐയുമാകട്ടെ ശശി തരൂരിനെതിരെ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലുമാണ്. ഈ സാഹചര്യത്തില്‍ […] അഭിമുഖം.കോം
  0
  Comments
  January 28, 2019
 • ക്രിസ്തുവിന് ലഭിച്ച മരണം എന്നെയും കാത്തിരിക്കുന്നു: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിക്കൂട്ടില്‍ നിന്നപ്പോള്‍ മുതല്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയ പേരാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റേത്. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയപ്പോള്‍ പിന്തുണയുമായെത്തി, ചാനലുകളിലും മാധ്യമങ്ങളിലും എത്തി കത്തോലിക്ക സഭയുടെ ഇരട്ടത്താപ്പിനെതിരെ ശബ്ദമുയര്‍ത്തിയ സിസ്റ്ററിനെ ഉന്നം വെച്ച് സഭ നീക്കങ്ങള്‍ നടക്കുകയാണ്. ഒടുവിലിതാ കാരണം കാണിക്കല്‍ നോട്ടീസ്. സഭ ഇത്തരത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ അനുവിനോടും മൈഥിലി ബാലയോടും തന്റെ പോരാട്ടത്തെക്കുറിച്ചും സഭയെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. അനു: സിസ്റ്റര്‍ ലൂസി കളപുരയ്ക്കല്‍, […] അഭിമുഖം.കോം
  0
  Comments
  January 25, 2019
 • വിമര്‍ശനം കണ്ണടച്ചാകരുത്: ഒടിയന്റെ ഗാനരചയിതാവ് മുത്തപ്പന്റെ ഉണ്ണീ ഉണര് ഉണര്…ഒടിയന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ ഗാനം. റഫീഖ് അഹമ്മദിനും പ്രഭാവര്‍മ്മയ്ക്കുമൊപ്പം ഒടിയന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ഗാന രചനാ ശാഖയിലേയ്ക്ക് പുതിയൊരു കൈയ്യൊപ്പ് ചാര്‍ത്തി കടന്ന് വന്നത് ലക്ഷ്മി എന്ന ലക്ഷ്മി ശ്രീകുമാര്‍ മേനോന്‍ ആണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മകള്‍. ചിത്രത്തിലെ രണ്ട് ഗാനങ്ങളും കേരളം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഈ പുതുമുഖ ഗാനരചയിതാവ്. ലക്ഷ്മിയുമായി അനു സംസാരിക്കുന്നു. മലയാള ചലച്ചിത്ര രംഗത്ത് അധികം വനിതകള്‍ കൈകടത്താത്ത […] അഭിമുഖം.കോം
  0
  Comments
  January 18, 2019
 • പോലീസില്‍ നിന്നൊരു തിരക്കഥാകൃത്ത്: ഷാഹി കബീര്‍ ജോസഫ്, മികച്ചൊരു സിനിമയാണെന്ന കാര്യത്തില്‍ ചിത്രം കണ്ടിറങ്ങിയവര്‍ക്ക് എതിരഭിപ്രായം ഉണ്ടാകാനിടയില്ല. മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും. ചിത്രം കണ്ടിറങ്ങിയവരെല്ലാം പരസ്പരം ചോദിച്ചൊരു ചോദ്യമാണ്, ആരാണ് തിരക്കഥാകൃത്തെന്ന്. കോട്ടയം സ്വദേശിയായ ഷാഹി കബീറാണ് ചിത്രത്തിന് വേണ്ടി പേന ചലിപ്പിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗത്തിനിടയിലാണ് ഷാഹി തിരക്കഥാകൃത്തിന്റെ വേഷവുമണിഞ്ഞിരിക്കുന്നത്. ആദ്യചിത്രം സമ്മാനിച്ച വിജയം ഷാഹിയെ സംബന്ധിച്ച് ചെറുതല്ല. ഔദ്യോഗിക ജീവിതത്തെ കുറിച്ചും സിനിമാജീവിതത്തെ കുറിച്ചും അഭിമുഖം ഓണ്‍ലൈന്‍ പ്രതിനിധി വിനീത രാജുമായി ഷാഹി പങ്കുവയ്ക്കുന്നു. എങ്ങനെയായിരുന്നു ജോസഫിന്റെ കഥ മനസിലേക്ക് […] അഭിമുഖം.കോം
  0
  Comments
  January 14, 2019
 • ഉര്‍വശി ശാരദയും ലോട്ടസ് ചോക്ലേറ്റും പിന്നെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരും കറുപ്പിലും വെളുപ്പിലും മലയാള സിനിമ കളിച്ചിരുന്നൊരു കാലം. അന്ന് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നതും കൂടുതല്‍ ആളുകള്‍ കാണുന്നതും കുടുംബകഥകളായിരുന്നു. അവയിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ ഒരു നടിയുണ്ട്. തെലുങ്കില്‍ നിന്നും തമിഴ് വഴി മലയാളത്തില്‍ എത്തിയ ശാരദ. ആന്ധ്രാപ്രദേശിന്റെ പുത്രി മലയാളത്തിന്റെ മാനസ പുത്രിയായി മാറി. ദേശീയ അവാര്‍ഡ് നേടിയ അവര്‍ ഉര്‍വശി ശാരദയായി മാറി. ശാരദയുടെ ചെന്നൈയിലെ വീട്ടില്‍ വച്ച് രാജശേഖരന്‍ പിള്ള എടുത്ത അഭിമുഖം. ദു:ഖപുത്രിയെന്നൊരു വിളിപ്പേരുണ്ടല്ലോ. ജീവിതത്തില്‍ എങ്ങനെയാണ്? പഴയ കാലത്ത് സ്ത്രീകളുടെ ജീവിതം പുറത്തേക്ക് […] അഭിമുഖം.കോം
  0
  Comments
  January 8, 2019
 • ഇനി വൃത്തം മാത്രം, അതുകഴിഞ്ഞ് നായികയാകാം ചുരുങ്ങിയ സിനിമകളിലൂടെ നായികയായി പേരെടുത്ത ഗൗതമി ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ്. എന്നാല്‍ നായികയായല്ല ഭര്‍ത്താവ് രാജേന്ദ്രന്റെ പാത പിന്തുടര്‍ന്ന് സംവിധായികയായിട്ടാണ് എന്ന് മാത്രം. ഗൗതമിയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. സംവിധായികയാവുന്നതിന്റെ വിശേഷങ്ങള്‍ എന്തൊക്കെയാണ്? സിനിമയുടെ മറ്റൊരു മേഖലയിലേക്ക് കൂടി പ്രവേശിക്കുന്നതിന്റെ സന്തോഷമുണ്ട്. വൃത്തമെന്നാണ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ഒരു ക്രൈം ഡ്രാമയാണ് വൃത്തം. സണ്ണി വെയ്ന്‍, ദുര്‍ഗ കൃഷ്ണ, അനൂപ് മേനോന്‍, സൈജു കുറുപ്പ് എന്നിവരൊക്കയാണ് സിനിമയില്‍ അഭിനയിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം […] അഭിമുഖം.കോം
  0
  Comments
  January 5, 2019