ഞാന്‍ പോകുമ്പോ ഇതൊന്നും കൊണ്ടുപോകുന്നില്ല; മുടി മുറിച്ച് നല്‍കിയ പൊലീസുകാരിക്ക് പറയാനുള്ളത്

കാന്‍സര്‍ ബാധിതര്‍ക്കുള്ള വിഗ് നിര്‍മ്മിക്കുന്നതിനായി തലമുണ്ഡനം ചെയ്ത ഒരു പൊലീസുകാരിയെ ഓര്‍മ്മയില്ലേ. അപര്‍ണ ലവകുമാര്‍. ഇരിഞ്ഞാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ അപര്‍ണ ലവകുമാര്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാണ്. പക്ഷേ ഇതൊന്നിനെക്കുറിച്ചും ആലോചിക്കാതെ തന്റെ ജോലിയില്‍ തിരക്കിലാണ് അപര്‍ണ. അഭിമുഖം പ്രതിനിധി മൈഥിലി ബാല അപര്‍ണയുമായി അപര്‍ണ ലവകുമാര്‍ നടത്തിയ സംഭാഷണം.

ekalawya.com

ഇപ്പോള്‍ മലയാളികളുടെ അഭിമാനമാണ് നിങ്ങള്‍. എന്ത് തോന്നുന്നു?

സത്യം പറഞ്ഞാല്‍ ഇക്കാര്യം പുറത്തറിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത ചമ്മല്‍ തോന്നി. ഇതൊരു വല്യ കാര്യമല്ല. എനിക്ക് അങ്ങനെ മുടി മുറിച്ചപ്പോഴും തോന്നിയില്ല, ഇപ്പോഴും തോന്നുന്നില്ല, ഇനി അങ്ങോട്ട് തോന്നത്തുമില്ല. എത്രയോ നല്ല മനുഷ്യരുണ്ട്. കരള്‍ പകുത്ത് നല്‍കുന്നവര്‍, കിഡ്‌നി നല്‍കുന്നവര്‍ അങ്ങനെയൊക്കെ. അവരുടെ ഇടയില്‍ ഞാന്‍ ചെയ്തതൊന്നും ഒന്നുമല്ല. പിന്നെ എന്തിനാണ് എല്ലാവരും ഇതിങ്ങനെപറയുന്നത് എന്താണ് എനിക്ക് മനസിലാകാത്തത്..

ഞാന്‍ പോകുമ്പോ ഇതൊന്നും കൊണ്ടുപോകുന്നില്ല; മുടി മുറിച്ച് നല്‍കിയ പൊലീസുകാരിക്ക് പറയാനുള്ളത് 1
അപര്‍ണ ലവകുമാര്‍

എങ്ങനെയാണ് മുടി മുറിക്കണമെന്ന തീരുമാനത്തിലേക്കെത്തുന്നത്?

ഞാന്‍ സ്‌കൂളുകളില്‍ ക്ലാസെടുക്കാന്‍ പോകാറുണ്ട്. ട്രാഫിക് നിയമങ്ങളെക്കുറിച്ചും വ്യക്തി സുരക്ഷയെക്കുറിച്ചുമൊക്കെ. ഒരിക്കല്‍ ഇങ്ങനെ ക്ലാസെടുക്കാന്‍ പോയപ്പോഴാണ് ഒരു കുട്ടിയെ കാണുന്നത്. ക്ലാസില്‍ വളരെ ശ്രദ്ധിച്ചിരുന്ന അവന് മുടി തീരെയില്ലായിരുന്നു. പിന്നെ അവിടുത്തെ ടീച്ചറാണ് പറഞ്ഞത് അവന്‍ കാന്‍സറിനെ തോല്‍പ്പിച്ചവനാണെന്ന്, വേറൊരു കാര്യം കൂടി പറഞ്ഞു. മുടിയില്ലാത്തതാണ് അവന്റെ വിഷമമെന്ന്. അത് കഴിഞ്ഞ ശേഷമാണ് മുടി മുറിക്കാമെന്ന് തീരുമാനിച്ചത്.

ഇതാദ്യമായല്ല താങ്കള്‍ മറ്റുള്ളവരെ സഹായിക്കുന്നത്, മൃതദേഹം ഏറ്റുവാങ്ങാന്‍ പണമില്ലാതെ നിന്ന കുട്ടികള്‍ക്ക് സ്വന്തം വളകള്‍ അന്ന് ഊരി നല്‍കിയിരുന്നു.

അതെ. ഇപ്പോള്‍ വീണ്ടും അതൊക്കെ എല്ലാവരും പറയുന്നുണ്ട്. അത് നടന്നിട്ട് പത്ത് കൊല്ലം കഴിഞ്ഞു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു കൊലപാതക കേസില്‍ ഇന്‍ക്വസ്റ്റ് നടത്താന്‍ പോയതായിരുന്നു. ബില്‍ അടച്ചാല്‍ മാത്രമേ മൃതദേഹം വിട്ട് നല്‍കൂയെന്ന് അന്ന് അവിടുത്തെ അധികാരികള്‍ പറഞ്ഞു. 60,000 രൂപയുടെ ബില്‍. ഗാര്‍ഹിക പീഡനം മൂലം മരണപ്പെട്ട ഒരമ്മയുടെ മൃതദേഹം വാങ്ങാന്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന മക്കള്‍. അങ്ങനെയാണ് അന്ന് വളകള്‍ ഊരികൊടുത്തത്.

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ മകന്‍ സൗണ്ട് എഞ്ചിനീയറായത് എങ്ങനെ?

ഇങ്ങനെയൊക്കെ ചെയ്യാന്‍… സഹായിക്കാന്‍ തോന്നുക?

നമ്മള്‍ മനുഷ്യരല്ലേ. റോഡ് സൈഡില്‍ ഒരു പട്ടിയോ പൂച്ചയോ വണ്ടിയിടിച്ച് കിടന്നാല്‍ പോലും നമ്മള്‍ അതിനെ നോക്കാറില്ലേ. ഇപ്പോള്‍ എല്ലാവരും തിരക്ക് പിടിച്ച ജീവിതമാണ്. ആര്‍ക്കും സമയമില്ല. കുറേ സമ്പാദിക്കണമെന്ന ചിന്തയാണ്. നമ്മള്‍ ആരെയെങ്കിലും സഹായിച്ചാലല്ലേ നമ്മളെയും ആരെങ്കിലും സഹായിക്കൂ. ഞാനൊക്കെ പഠിച്ചതും വളര്‍ന്നതുമൊക്കെ അങ്ങനെ പലരും സഹായിച്ചിട്ടാണ്. അപ്പോള്‍ മറ്റുള്ളവരെ സഹായിക്കാന്‍ എനിക്ക് അവസരം കിട്ടുമ്പോള്‍ ഞാനത് ചെയ്യേണ്ടേ.മനുഷ്യരെന്ന് പറഞ്ഞിട്ട് പിന്നെന്തിനാണ്. ഇതൊക്കെ ഇങ്ങനെ കൂട്ടിവെച്ചിട്ട് ഞാന്‍ എങ്ങോട്ടും കൊണ്ടുപോകുന്നില്ല. എല്ലാം ഇവിടെയിട്ടിട്ട് പോകാനല്ലേ.

പണ്ട് പൊലീസുകാരെ പേടിയായിരുന്നു. ഇപ്പോള്‍ മാറ്റമുണ്ടെന്ന് തോന്നുന്നുണ്ടോ?

പണ്ട് എല്ലാവരും വിചാരിച്ചുകൊണ്ടിരുന്നത് പൊലീസുകാര്‍ ക്രൂരന്മാരാണ് എന്നായിരുന്നു. ഇപ്പോള്‍ അതിന് മാറ്റമുണ്ട്. നല്ലവരാണ്, സഹായിക്കുന്നവരാണ് എന്നൊക്കെ ഒരു വിചാരം ആളുകള്‍ക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരും നല്ല വിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥരാണ്, എല്ലാവരോടും നല്ല പെരുമാറ്റമാണ്. പഴയ ആ വിചാരമൊക്കെ മാറി വന്നുതുടങ്ങി.

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണല്ലോ മുടിമുറിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള പ്രതികരണം?

അതെ..അത് ഞങ്ങള്‍ക്ക് അങ്ങനെയാണ്..പുരുഷന്മാര്‍ക്ക് താടി വെക്കണമെങ്കിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മൊട്ടയടിക്കണമെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങണം. ഞാന്‍ മുടി വെട്ടിക്കഴിഞ്ഞായാലും ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മേലുദ്യോഗസ്ഥരൊക്കെ വിളിച്ചിരുന്നു. എസ്പി സര്‍ വിളിച്ചിരുന്നു. ഡിവൈഎസ്പി സര്‍ വിളിച്ചിരുന്നു.

Advt: Buy Canon EOS 1500D

ആളുകളുടെ പ്രതികരണം എങ്ങനെയാണ്?

എല്ലാവരും ഇങ്ങനെ പറയുകയാണ്. എനിക്ക് ചമ്മലാണ്. കുറേപേര്‍ നല്ലത് പറഞ്ഞു. അറിയാത്തവരൊക്ക. പിന്നെ ഫേസ്ബുക്കിലൊക്കെ ഇങ്ങനെ വീഡിയോയൊക്കെ കണ്ടു. പോസ്റ്റുകള്‍ കണ്ടു. പിന്നെ ഏതോ സിനിമാനടി അനുഷ്‌ക ശര്‍മ അഭിനന്ദിച്ചുവെന്ന് എല്ലാരും പറയുന്നു. എനിക്കറിയില്ലാ. ഞാനീ കേരളത്തില്‍, തൃശ്ശൂരില്‍ ഒതുങ്ങിക്കഴിയുന്ന ആളാണ്. പിന്നെ ഒരു കാര്യമുള്ളത് ആളുകളുടെ സെല്‍ഫിയെടുക്കലാണ്. ഇപ്പോള്‍ എവിടെച്ചെന്നാലും ആളുകള്‍ പിന്നാലെ വരും. എനിക്ക് ചമ്മല്‍ ആണ്. അത് മറയ്ക്കാന്‍ ചിരിക്കും. ചിരിച്ച് ചിരിച്ച് വയ്യാണ്ടായി. അവരോട് പറയാന്‍ പറ്റില്ലല്ലോ സെല്‍ഫിയെടുക്കണ്ടാന്ന്. അങ്ങനെ ഞാന്‍ നിന്ന് കൊടുക്കും.

ഞാന്‍ പോകുമ്പോ ഇതൊന്നും കൊണ്ടുപോകുന്നില്ല; മുടി മുറിച്ച് നല്‍കിയ പൊലീസുകാരിക്ക് പറയാനുള്ളത് 2

മക്കളുടെയൊക്കെ പ്രതികരണം എങ്ങനെയായിരുന്നു?

എനിക്ക് രണ്ട് പെണ്‍മക്കളാണ്. മൂത്ത മകള്‍ എംഎസ്‌സിക്ക് പഠിക്കുന്നു, രണ്ടാമത്തെയാള്‍ പത്തിലും. ഇവര്‍ രണ്ട് പേരും മുടിമുറിച്ച് കൊടുത്തിട്ടുണ്ട്. രണ്ടാമത്തെയാള്‍ പറ്റെയടിച്ച് കൊടുത്തിട്ടുണ്ട്.

മക്കളുടെ റോള്‍ മോഡല്‍ ഈ അമ്മ തന്നെയാണോ?

എനിക്ക് തോന്നുന്നു, അതെന്റെ ഒരു ഭാഗ്യമാണെന്ന്. എല്ലാവരും മറ്റുള്ളവരെപ്പോലെ ആകണമെന്ന് പറയുമ്പോള്‍ എന്റെ മക്കള്‍ എന്നെപ്പോലെ ആകണമെന്നാണ് പറയുന്നത്. എന്റെ മക്കള്‍ പറയുന്നത് എന്റെ അമ്മ ചെയ്യും പോലെയൊക്കെ ചെയ്യണമെന്നാണ്. അത് കേള്‍ക്കുന്നത് എനിക്ക് നല്ല സന്തോഷമാണ്.

Advt: Buy Lenovo IdeaPad S145 8th Gen

അപര്‍ണയെ പിന്തുണച്ചും അഭിനന്ദിച്ചും അഭിപ്രായങ്ങള്‍ ഉണ്ട്. ഒപ്പം എതിര്‍ അഭിപ്രായങ്ങളും. അവയോടൊക്കെ എന്താണ് പറയാനുള്ളത്?

ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ടല്ലോ. ഈ രണ്ട് വശങ്ങളും ഉള്‍ക്കൊള്ളുമ്പോഴാണ് അതിന് മൂല്യമുണ്ടാകുന്നത്. ഹെഡ് ആണ് നമുക്കിഷ്ടമെന്ന് വെക്കൂ. അത് മാത്രമായിട്ട് എവിടെയെങ്കിലും കൊടുത്താല്‍ വിലയുണ്ടോ ഇല്ലാ. സ്വന്തം അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായമുള്ള ആള്‍ക്കാരുള്ള സമൂഹമാണ് നമ്മുടേത്. അങ്ങനെയുള്ള നാട്ടില്‍ നമ്മള്‍ ഇതൊക്കെ കേള്‍ക്കും. അതൊന്നും ചെവി കൊടുക്കരുത്. ഞാനിപ്പോള്‍ ഇങ്ങനെ ചെയ്തതുകൊണ്ട് ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരു ദുരിതവുമില്ല. എന്റെ മുടിയാണ് പോയത്. ഞാനാണ് മൊട്ടത്തലച്ചിയായത്.

എന്താണ് കുട്ടികളെ ബാധിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ഡോ സ്മിലു മോഹന്‍ലാല്‍ വിശദീകരിക്കുന്നു

സ്റ്റേഷനിലേക്ക് വരുന്ന പ്രതികളോടൊക്കെ എങ്ങനെയാണ്?

പ്രതികളോട് അത്ര മൃദുവല്ല. മൃദുഭാവേ ദൃഢകര്‍ത്തേ എന്നാണ് ഞങ്ങളുടെ പോളിസി. മൃദു ഭാവമാണെങ്കിലും പ്രവൃത്തിയില്‍ ദൃഢമായിരിക്കണം. എല്ലാവരോടൊന്നും നന്നായി പെരുമാറാന്‍ പറ്റില്ല. സ്ത്രീകളോടൊക്കെ അതിക്രമം കാണിച്ച് വരുന്നവരോട് ഒരു ബിരിയാണി വാങ്ങിക്കൊടുത്ത് എന്താ പറ്റിയെ മോനേ. എന്നൊന്നും ചോദിക്കാന്‍ പറ്റില്ല. അവരോടൊക്കെ നല്ല സ്ട്രിക്ട് ആയിട്ട് തന്നെ പെരുമാറണം. പക്ഷേ, എല്ലാവരും അങ്ങനല്ല, നീതി ലഭിക്കാത്തവരാണ് പൊലീസിന് മുന്നിലേക്ക് വരുന്നത്. അവര്‍ക്ക് വേണ്ടത്, ന്യായമാണെങ്കില്‍ ചെയ്ത് കൊടുക്കുക എന്നത് ചെയ്യുക എന്നതിലാണ് കാര്യം.

ഗായകന്‍ യേശുദാസിന്റെ ആദ്യ നായിക ഉഷാകുമാരി ഇതാ ഇവിടെയുണ്ട്‌

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More