• “ബിജെപി ഭരണത്തില്‍ അഴിമതി കുറഞ്ഞെന്ന വാദം അസംബന്ധം” ജോസിജോസഫ് എന്ന പേര് ഇന്ത്യന്‍ രാഷ്ട്രീയത്തെ ചെറുതായൊന്നുമല്ല ഭയപ്പെടുത്തുന്നത്. കോര്‍പ്പറേറ്റുകളെന്നോ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോയുള്ള വേര്‍തിരിവില്ലാതെ, ഭയപ്പാടില്ലാതെ അഴിമതിയില്‍ക്കുളിച്ച ഇന്ത്യയെക്കുറിച്ച് തനിക്കറിയാവുന്ന നഗ്നമായ യാഥാര്‍ഥ്യങ്ങള്‍ തൂലികത്തുമ്പിലൂടെ പലതവണ ജനങ്ങള്‍ക്കു മുമ്പിലെത്തിച്ച മലയാളി. മുഖ്യമന്ത്രിമാരുടേതുള്‍പ്പെടെ നിരവധി ഉന്നതരുടെ അധികാര സ്ഥാനങ്ങള്‍ ജോസി ജോസഫിന്റെ പേനയുടെ മൂര്‍ച്ചയില്‍ ഇല്ലാതായി. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ജോസി ജോസഫ് പുതുതലമുറ പത്രപ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകമാണ്. ടെലിവിഷനു മുന്നിലെ കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം ഒരു പത്ര പ്രവര്‍ത്തനകനെങ്ങനെ ഒരു രാജ്യത്തിന്റെ ഭരണത്തെ തന്നെ പിടിച്ചുലയ്ക്കാമെന്നതിനുള്ള തെളിവ്. ഇന്ത്യയെക്കുറിച്ചും അഴിമതിയെക്കുറിച്ചും […] abhimukham.com
  0
  Comments
  August 24, 2017
 • “ജീവിതത്തില്‍ പ്രണയം പരാജയം” ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹണി ബി 2.5 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു നായകനെത്തുന്നു. ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലി. തമിഴ് സിനിമാ ലോകത്തിന്റെ മായികപ്രപഞ്ചം സ്വപ്നം കണ്ടുനടക്കെ, അവിചാരിതമായി കൈവന്ന നായകവേഷത്തെ കുറിച്ചും സിനിമാ സ്വപ്നങ്ങളെ കുറിച്ചും അസ്‌കര്‍ അലിയുമായി രാജി രാമന്‍കുട്ടി സംസാരിക്കുന്നു. ഹണി ബീ 2.5ല്‍ എത്തുന്നത് എങ്ങനെയാണ്? സിനിമാമോഹവുമായി ചെന്നൈയില്‍ കറങ്ങി നടക്കുന്നതിനിടെ ഒരു ദിവസം ലാല്‍ അങ്കിള്‍ വിളിച്ചു. കുറേ നേരം എന്തൊക്കെയോ സംസാരിച്ചു. അപ്പോഴേ […] abhimukham.com
  0
  Comments
  August 15, 2017
 • ലളിതം സുന്ദരം മന്ദാരതാളം ‘മന്ദാരത്തിന്റെ’ സൗന്ദര്യവും, കുസൃതിയും വരികളിലൊരുക്കിയാണ് മനു മഞ്ജിത്ത് എന്ന ചെറുപ്പക്കാരനായ ഹോമിയോ ഡോക്ടര്‍ ഓം ശാന്തി ഓശാനയിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നത്. തുടര്‍ന്നിങ്ങോട്ട് അമ്പതിലധികം ഗാനങ്ങള്‍. വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആട് ഒരു ഭീകരജീവിയാണ്, വടക്കന്‍ സെല്‍ഫി, വേട്ട, കുഞ്ഞിരാമായണം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, കസബ, ആനന്ദം, ഗോദ അങ്ങനെ നീളുന്നു മനുവിന്റെ എഴുത്തിന്റെ ഈണം മലയാളികള്‍ അറിഞ്ഞ സിനിമകള്‍. ഗാനരചയിതാവ് മനു മഞ്ജിത്തുമായി നോബി ജോര്‍ജ് സംസാരിക്കുന്നു. ഹോമിയോ ഡോക്ടറില്‍ നിന്നും ഗാന രചയിതാവിലേക്ക് ഹോമിയോപ്പതി […] abhimukham.com
  0
  Comments
  August 13, 2017
 • ഇനി നായിക ദൃശ്യത്തിലെ അനുവിനെ ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല. പോലീസ് ചോദ്യം ചെയ്യുന്ന സീനിലെ നിഷ്‌കളങ്കതയും പേടിയും കലര്‍ന്ന മുഖവും മലയാളി പ്രേക്ഷകരുടെ കണ്ണുകളെ ചെറുതായെങ്കിലും ഈറനണിയിച്ചുവെന്നത് എസ്തര്‍ അനില്‍ എന്ന അഭിനയപ്രതിഭയുടെ കഴിവ് തന്നെയാണ്. ബാലതാരമായി സിനിമയിലെത്തിയ എസ്തറിന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ദൃശ്യത്തിലെ അനു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും എസ്തര്‍ ഈ റോള്‍ ഭംഗിയായി അവതരിപ്പിച്ചു. ബാലതാരത്തില്‍ നിന്ന് നായികയിലേക്കുള്ള ചുവടുമാറ്റത്തിലാണ് എസ്തര്‍ ഇപ്പോള്‍. തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു കഴിഞ്ഞ എസ്തര്‍ മലയാളത്തിലും നായികയായി […] abhimukham.com
  0
  Comments
  August 8, 2017
 • മനസ്സിൽ സന്തോഷം നിറച്ച് അച്ഛന്റെ ഓർമ്മകൾ കേരളത്തിൽ മിശ്രഭോജനമെന്ന വിപ്ലവത്തിന് തുടക്കമിട്ട സഹോദരൻ അയ്യപ്പന്റെ മകളാണ ഐഷ ഗോപാലകൃഷ്ണൻ. ചെറായയിൽ നടന്ന മിശ്രഭോജനത്തിന്റെ ശതാബ്ദി ആഘോഷം നടന്നു കഴിഞ്ഞു. അച്ഛനൊപ്പമുളള നിറമുളള ഓർമ്മകളിലാണ് ഈ മകളുടെ മനസ്സ് നിറയെ. ആ മനുഷ്യൻ പകർന്ന നന്മയുടെ നല്ല പ്രതീകമായി ഇവരും ഇവിടെയുണ്ട്. കാലത്തിന്റെ ഒഴുക്കിൽ ഓർമ്മകൾക്ക് അടുക്കും ചിട്ടയു നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാലും അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ ഐഷയുടെ ഓരോ ദിവസത്തിനും പുതു ജീവൻ പകരുന്നു. എല്ലാ മതങ്ങളോടുമുളള ഇഷ്ടം കൊണ്ട് ഐഷയെന്ന് പേരിട്ടതെന്നു തോന്നുന്നു എന്ന് […] abhimukham.com
  0
  Comments
  August 5, 2017