- മരം ചുറ്റാനില്ല, പ്രിയം കാമ്പുള്ള കഥാപാത്രങ്ങളോട്: ലിയോണ ലിഷോയ് നായികാ പ്രധാന്യമുള്ള സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുന്ന യുവനടിമാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തയാണ് ലിയോണ ലിഷോയ്. ചെറിയ റോളാണെങ്കിലും അമ്മ വേഷമാണെങ്കിലും ചെയ്യാന്‍ ധൈര്യമുള്ള താരം. ലിയോണ സംസാരിക്കുകയാണ് ഇനിയും അവസാനിക്കാത്ത മായാനദിയിലെ സമീറയുടെ വിശേഷങ്ങള്‍, നടിമാരുടെ സുരക്ഷയെ കുറിച്ച്, പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍. ലിയോണ ലിഷോയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. ആശങ്കയുടെ മായാനദി മായാനദിയ്ക്ക് കിട്ടിയ സ്വീകാര്യതയില്‍ ഭയങ്കര സന്തോഷം ഉണ്ട്. മായാനദി ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് കണ്‍ഫ്യൂഷനായിരുന്നു. ചെയ്യണോ വേണയോ എന്നൊക്കെ ഒരുപാട് ആലോചിച്ചിരുന്നു. […]
- പാതിരാക്കാലം: വര്‍ത്തമാനകാലത്തിന്റെ പ്രതിരോധം പ്രിയനന്ദനന്. മലയാള സിനിമയില്‍ ഓഫ് ബീറ്റ് സിനിമകളിലൂടെ തന്റേതായ സാന്നിദ്ധ്യമുറപ്പിച്ചയാള്‍. പ്രമേയം കൊണ്ടും കഥാപരിസരം കൊണ്ടും വ്യത്യസ്തമായ കൈവിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്ത് സിനിമാലോകത്ത് സ്വന്തമായി ഇടം അദ്ദേഹം കണ്ടെത്തി. ദേശീയ അവാര്‍ഡുവരെ നേടിയ സംവിധായകന്. സാധാരണക്കാരിലും സാധാരണക്കാരനായി തന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ടിക്കറ്റ് വില്ക്കാന് വരെ സന്നദ്ധനായ സംവിധായകന്. അദ്ദേഹം തന്റെ സിനിമാ സങ്കല്‍പ്പങ്ങളെ കുറിച്ച് സംസാരിക്കുന്നു. പുതിയ സിനിമയായ പാതിരാക്കാലത്തെ കുറിച്ച്. ഇനിയും പുലരാനുള്ള തന്റെ സിനിമാ അനുഭവങ്ങളെകുറിച്ച് അദ്ദേഹം ധനശ്രീയുമായി സംസാരിക്കുന്നു. പാതിരാക്കാലം […]
- ‘ഭീഷണി കൊണ്ടൊന്നും തളരില്ല’ ആശയങ്ങള്‍ ആമാശയത്തിനുവേണ്ടിയും ആദര്‍ശങ്ങള്‍ ഭീഷണികള്‍ക്ക് മുന്നിലും വഴങ്ങുന്ന ഒരു കാലഘട്ടത്തില്‍ മുട്ടുവിറയ്ക്കാതെ നില്ക്കുന്ന ഒരു കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. അദ്ദേഹത്തിന്റെ കവിതകളും പ്രസംഗങ്ങളും മതവര്‍ഗീയ, ജാതി സംഘടനകളേയും വിറളിപിടിപ്പിക്കാന്‍ പോന്നതാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് അദ്ദേഹത്തെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയുണ്ടായി. എഴുതുന്ന പേനകള്‍ക്കും ചിന്തിക്കുന്ന തലച്ചോറുകള്‍ക്കും എതിരെ ആയുധങ്ങള്‍ ഉയരുന്ന കാലത്താണ് അദ്ദേഹത്തിന് നേരെയും ആക്രമണം ഉണ്ടാകുന്നത്. അവര്‍ തന്നെ കൊല്ലുമെന്ന് കവി പറയുന്നു. പക്ഷേ, തന്റെ നിലപാടുകള്‍ അന്നും ഇന്നും ഒന്നു തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. കവിയുമായി […]
- അതിജീവനമാണ് ജീവിതം ജനിച്ചത് മഞ്ചേശ്വരത്ത് കിരണ്‍ എന്ന ആണ്‍കുട്ടിയായി. തന്റെയുള്ളില്‍ ഒരു പെണ്ണുണ്ടെന്ന് കാലം അവനെ ബോധ്യപ്പെടുത്തി. അത് അവനെ തൃപ്തി ഷെട്ടിയാക്കി മാറ്റി. ഏതൊരു ട്രാന്‍സ്ജെന്ററിനേയും പോലെ തൃപ്തിക്കുമുണ്ട് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന കയ്പുനിറഞ്ഞ അനുഭവങ്ങള്‍. പക്ഷേ, അതിന് മുന്നില്‍ തളര്‍ന്നു പിന്മാറാന് അവള് തയ്യാറായില്ല. പോരാടാനായിരുന്നു തീരുമാനം. കേരളത്തിലെ ആദ്യത്തെ ട്രാന്സ്ജെന്റര് സംരംഭകയെന്ന പദവിയിലേക്ക് തൃപ്തിയെ ആ തീരുമാനം കൈപിടിച്ചു നടത്തി. ആ വഴിത്താരയില്‍ ഏറെ തിരിവുകളും വളവുകളും തിരിച്ചടികളും കൈപിടിച്ചു കയറ്റിയ മനുഷ്യത്വമുള്ളവരുമുണ്ട്. ആ […]