• മോശം അനുഭവങ്ങള്‍ എന്നെ ഞാനാക്കി വിധി എതിരു നിന്നിട്ടും ജീവിതത്തിൽ സ്വപ്നം കണ്ടത് കയ്യെത്തിപ്പിടിച്ചിട്ടുള്ളവർ വളരെ കുറവാണ്. അഞ്ജലി അമീർ അതിലൊരാളാണ്. സമൂഹം പുറംമ്പോക്കില്‍ നിര്‍ത്തുന്ന ട്രാൻസ്ജെൻഡറിൽ നിന്ന്​ സിനിമയെന്ന ലക്ഷ്യത്തിലെത്തിയ നടിയാണ് അഞ്ജലി അമീർ. അതും,​ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി. സ്ത്രീയായി മാറും മുമ്പും പിമ്പുമുള്ള ജീവിതത്തെ കുറിച്ച് മീരയോട് അഞ്ജലി അമീര്‍ സംസാരിക്കുന്നു. സിനിമയിലേക്ക് വന്നതെങ്ങനെയാണ്?​ കുഞ്ഞുനാളിലെ ആഗ്രഹമായിരുന്നു നടിയാകണം എന്ന്. അഭിനയം, സിനിമ ഇതിലേക്കൊക്കെ വരാൻ ഫാഷൻ ലോകമാണ് നല്ലതെന്ന് മനസ്സിലായി. അങ്ങനെ പൂനെയിൽ പോയി ട്രെയിനിംഗ് നേടി. മെല്ലെ […] abhimukham.com
  0
  Comments
  February 16, 2017
 • ആല്‍ഫ്രഡ് ഹിച്ച്‌കോക്കും ധ്രുവങ്കള്‍ പതിനാറും ധ്രുവങ്കൾ പതിനാറ്, തമിഴ്നാട്ടിൽ സൂപ്പർഹിറ്റായ ഈ സിനിമയ്ക്ക് ഒരു 21 കാരന്റെ മുഖമാണ്. എന്ന് കേരളത്തിൽ വരുമെന്ന് സിനിമയെ സ്നേഹിക്കുന്ന മലയാളികൾ മാറിമാറി ചോദിക്കുന്ന ഈ സിനിമയുടെ സംവിധായകൻ 21 വയസുകാരനായ കാർത്തിക് നരേനാണ്. വർഷങ്ങൾ സിനിമയെടുത്ത് പരിചയമുള്ളവർ പോലും ഇടറിപ്പോകുന്ന മേഖലയിൽ ഒറ്റ സിനിമ കൊണ്ട് തന്നെ പേര് കോളിവുഡിൽ എഴുതിയുറപ്പിച്ചു കാർത്തിക്. ലക്ഷ്യം തിരിച്ചറിഞ്ഞപ്പോൾ അത് നേടാൻ സഞ്ചരിച്ച വഴികളെക്കുറിച്ച് കാർത്തിക് മലയാളത്തില്‍ ആദ്യമായി അനുവദിച്ച അഭിമുഖത്തില്‍ മീരയോട്‌ പറയുന്നു. കോളേജിൽ നിന്ന് പഠനം […] abhimukham.com
  0
  Comments
  February 2, 2017
 • മാന്‍ഹോളില്‍ നിന്നും തമിഴകത്തിലേക്ക്‌ മലയാള സിനിമയുടെയും ഐ.എഫ്.എഫ്.കെയുടെയും ചരിത്രത്തിലേക്ക് എഴുതപ്പെട്ട പേരാണ് വിധു വിൻസെന്റ്. മികച്ച നവാഗത സംവിധായിക,​ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം എന്നിങ്ങനെ രണ്ട് അവാർഡുകളാണ് വിധിവിൻസെന്റും അവർ സംവിധാനം ചെയ്ത മാൻഹോളും ഇക്കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ സ്വന്തമാക്കിയത്. വിധു തന്റെ സിനിമയെക്കുറിച്ചും കാഴ്ചപ്പാടുകളും മീരയോട്‌ തുറന്നു പറയുന്നു. മാധ്യമപ്രവർത്തനത്തിൽ നിന്ന് സിനിമയിലേക്ക് വന്നത്? 16 വർഷമായി മാധ്യമപ്രവർത്തനത്തിൽ നിൽക്കുന്നതാണ് ഞാൻ. മീഡിയ വണ്ണിൽ വൃത്തിയുടെ ജാതി എന്ന പേരിൽ ചെയ്ത ഡോക്യുമെന്ററിയാണ് ഈ സിനിമയിലേക്ക് എത്തിച്ചത്. ആ ഡോക്യുമെന്ററി […] Meera
  0
  Comments
  February 2, 2017
 • സീമകളില്ലാത്ത അഭിനയപര്‍വ്വം കെ സജി മോന്‍ ഇതൊരു കഥയല്ല, കഥയെ വെല്ലുന്ന നായികയുടെ ജീവിതം. ഇതിലെ കഥാപാത്രങ്ങളൊന്നും സാങ്കല്‍പ്പികങ്ങളല്ല, എല്ലാം ഇവിടെ ജീവിച്ചിരുന്നവരും ജീവിക്കുന്നവരും. കഥയിലെ നായിക സീമ. ചങ്കുറപ്പുള്ള സ്ത്രീകഥാപാത്രങ്ങള്‍ സ്വന്തം പേരില്‍ സമ്പന്നമായ മലയാളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം നായിക. ഒട്ടേറെ കഥാപാത്രങ്ങള്‍ ജീവിതംകൊണ്ടും അനുഭവിച്ചുതീര്‍ത്ത സീമ എന്ന മലയാളത്തിന്റെ ഒരേയൊരു സീമ. കുന്നിന്‍മുകളിലായിരുന്നു ആ വീട്. ശാന്തമായി ഒഴുകുന്ന ഒരു പുഴ അതിന്റെ അരികിലെവിടെയോ ഉണ്ടായിരിക്കണം. നിറയെ സമൃദ്ധമായ പച്ചപ്പുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു മലയ്ക്കുമുകളിലെ വീട്. ആ […] abhimukham.com
  0
  Comments
  February 2, 2017
 • മായാതെ മങ്ങാതെ ക്ലിന്റിന്റെ വരകള്‍ കെ സജിമോന്‍ ആ വീടിനകം മുഴുവനായി അവര്‍ ഒഴിച്ചിട്ടു. ഭൂമിയിലെ യാതൊന്നിനും നിറയ്ക്കാന്‍ കഴിയാത്തത്ര ശൂന്യത. അവിടെ തത്തകള്‍ കൂടൊരുക്കി. എത്ര പറന്നുചെന്നാലും നിറയ്ക്കാന്‍ കഴിയില്ലാത്ത ശൂന്യതയില്‍നിന്നും തത്തയും പറന്നുപോയി. പിന്നീട് പൂച്ചകള്‍ കൂട്ടമായി വന്നു. പെറ്റുപെരുകി നിറച്ചാലും മായാത്തത്രയും സ്ഥലം പിന്നെയും ആ വീട്ടില്‍ കിടക്കുന്നു. ആ അമ്മയും അച്ഛനും ആ വീടിനുള്ളില്‍ ശൂന്യമായ ഒരിടം നിറച്ചുകൊണ്ടേയിരിക്കുന്നു, അവനുവേണ്ടി, മകനുവേണ്ടി…. ജീവല്‍മണമുള്ള ഒരു കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്. ആറു വര്‍ഷത്തെ ജീവിതംകൊണ്ട് അറുപതാണ്ടിന്റെ അനുഭവം […] abhimukham.com
  0
  Comments
  February 2, 2017
 • പൂനൂര്‍ പുഴയുടെ ഓര്‍മ്മക്കയങ്ങളില്‍ പി വത്സല/ കെ സജിമോന്‍ ഇപ്പോഴും മാലൂര്‍കുന്നിന്റെ മുകളിലൂടെ അന്നത്തെ ആ ശീതക്കാറ്റടിക്കുന്നുണ്ട്. വറ്റിത്തീരാറായ പൂനൂര്‍ പുഴയുടെ നീലക്കയത്തില്‍നിന്നും തണുപ്പുകോരി ആ കാറ്റ് മാലൂര്‍കുന്നിനെ ചുറ്റിപ്പറക്കും. ലാംഗ്ലി സായിപ്പിന്റെ ബംഗ്ലാവിലെ ബ്ലൂബെല്‍സ് ചെടികള്‍ ആ ശീതക്കാറ്റില്‍ കിണികിണി ശബ്ദത്തിലാടും. തച്ചാന്‍കോട് കുന്നിന്റെ നെറുകയിലെ മദിരാശി എം.എല്‍.സിയുടെ ബംഗ്ലാവിന്റെ രത്‌നക്കല്ലു പതിപ്പിച്ച വര്‍ണ്ണച്ചില്ലുകളില്‍ ശീതക്കാറ്റ് മഞ്ഞുകണമായി ഉരുകിത്തീരും. അതിനപ്പുറം ഒറ്റയാക്കപ്പെട്ട കാമുകി ആ കാറ്റില്‍ കാമുകനെ തേടുന്നുണ്ടാവും….. എഴുത്തുകാരി പി. വത്സലയുടെ ദേശം, ഓര്‍മ്മകളിലൂടെ ഒരു യാത്ര. മഞ്ഞുരുകിവീഴുന്ന […] abhimukham.com
  0
  Comments
  February 2, 2017