• “ഞാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ അങ്കമാലി ഡയറീസ് വേറെ സിനിമയാകുമായിരുന്നു” ഒരു കട്ട ലോക്കൽ പടം എന്ന ടാഗ്‌ലൈനോടെ വന്ന അങ്കമാലി ഡയറീസ് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് വിജയത്തേരേറി. അങ്കമാലിയുടെ ചൂടും ചൂരും ജീവനും ജീവിതവും പറച്ചു നട്ടതു പോലുള്ള സിനിമ എഴുതിയൊരുക്കിയത് മലയാളിയുടെ പ്രിയ നടൻ ചെമ്പൻ വിനോദാണ്. സിനിമ കണ്ടിറങ്ങുന്നവരെല്ലാം അങ്കമാലിയിൽ പോയി വന്നതു പോലെ എന്നഭിപ്രായപ്പെടുമ്പോൾ സന്തോഷിക്കുകയാണ് ചെമ്പനിലെ എഴുത്തുകാരൻ. ഒരു കാലത്ത് ചെമ്പൻ വിനോദ് എന്ന നടൻ കയ്യടി നേടിയിരുന്നെങ്കിൽ ഇപ്പോൾ അഭിനന്ദനം ഏറ്റുവാങ്ങുന്നത് ചെമ്പൻ വിനോദ് എന്ന തിരക്കഥാകൃത്താണ്. അങ്കമാലി ഡയറീസിനെ […] abhimukham.com
  0
  Comments
  March 31, 2017
 • ആനവണ്ടിയുടെ സ്വന്തം ബ്ലോഗര്‍ കേരളത്തിലെ പ്രമുഖ ബ്ലോഗര്‍മാരില്‍ ഒരാളാണ് കെ എസ് ആര്‍ ടി സി ബ്ലോഗിലൂടെ നമ്മുടെ സ്വന്തം ആനവണ്ടിയുടെ വിശേഷങ്ങളും കിതപ്പുകളും വയ്യായ്മകളും ജനശ്രദ്ധയിലേക്ക് കൊണ്ടു വന്ന സുജിത് ഭക്തന്‍. ആ ശ്രമത്തിനിടെ കെ എസ് ആര്‍ ടി സിയുടെ അധികൃതരില്‍ നിന്നും ഏറെ പീഡനങ്ങളും സുജിത് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തന്റെ വിശേഷങ്ങള്‍ സുജിത് അഭിമുഖവുമായി പങ്കുവയ്ക്കുന്നു. താങ്കള്‍ എഞ്ചിനീയറിങ്ങില്‍ നിന്നും എങ്ങനെയാണ് ബ്ലോഗിങ്ങിലേക്ക് എത്തിയത്? ഞാന്‍ എഞ്ചിനീയറിങിന് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ബ്ലോഗിങ്ങിനെ പറ്റി അറിയുകയും ആദ്യം […] abhimukham.com
  0
  Comments
  March 26, 2017
 • സൈറാബാനുവിന് പിന്നിലെ അന്‍പേശിവം പ്രശാന്ത് മേനോന്‍ എന്ന് പറഞ്ഞാല്‍ അധികമാരും അറിയില്ല. ആ പേര് അധികമാരും അറിയാതെ പോയത് അച്ഛന്‍ ഇട്ട പേര് ചീത്തയാക്കേണ്ട എന്ന് കരുതി പ്രശാന്ത് ആ പേര് ഒന്ന് ചെറുതാക്കി ഷാന്‍ എന്നാക്കിയതു കൊണ്ടാണ്. എന്നാല്‍ ആര്‍ ജെ ഷാന്‍ എന്ന് പറഞ്ഞാല്‍ ഏവര്‍ക്കും മനസ്സിലാകും. ഷാന്‍ എന്ന പേരില്‍ പ്രശസ്തിയുടേയും വിജയങ്ങളുടേയും കൊടുമുടികള്‍ കയറുന്ന പ്രശാന്ത് തന്റെ സിനിമയായ കെയര്‍ ഓഫ് സൈറാബാനുവിനെ കുറിച്ച് മീരയുമായി സംസാരിക്കുന്നു. സൈറബാനു കഥ രൂപപ്പെട്ടത് എങ്ങനെയാണ്? ഒരുപാട് റിയല്‍ലൈഫ് […] abhimukham.com
  0
  Comments
  March 25, 2017
 • സ്നേഹനഷ്ടങ്ങൾ പലിശകിട്ടിയ ഏകാകി പ്രശാന്ത് നാരായണൻ / മനോജ് കെ. പുതിയവിള അവതരണത്തിനു വേഗം വഴങ്ങാത്ത കനപ്പെട്ട നാടകമാണ് ഭാസന്റെ ‘സ്വപ്നവാസവദത്തം’. അതുകൊണ്ടുതന്നെ അത് അരങ്ങിലെത്തിയിട്ടു ദശാബ്ദങ്ങളാകുന്നു. കർണാടകത്തിലെ ഏറ്റവും പ്രധാന റെപ്പർട്രിയായ രംഗായന ആ നാടകത്തിന്റെ കന്നട രൂപം അരങ്ങിൽ എത്തിക്കുന്നു. ആ നാടകത്തിനു രംഗാവിഷ്ക്കാരം നൽകാൻ അവർ കണ്ടെത്തിയ നാടകകാരൻ മലയാളിയായ പ്രശാന്ത് നാരായണനാണ്. മാർച്ച് 22ന് തിരുവനന്തപുരം ടഗോർ തീയറ്ററിൽ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ദേശീയനാടകോത്സവത്തിലും 23-ന് കോട്ടയത്തും 27നു കൂത്തുമാടം സാംസ്ക്കാരികസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടഗോർ […] abhimukham.com
  0
  Comments
  March 16, 2017
 • ആമി എന്റെ സ്വപ്‌ന സിനിമ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയ സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയെന്ന സിനിമ തുടക്കം മുതലേ വിവാദങ്ങളുടെ നടുവിലാണ്. കമലയായി വേഷമിടാനിരുന്ന ബോളിവുഡ് മലയാളി താരം വിദ്യാബാലന്റെ പിന്‍മാറ്റവും ആ വേഷമെറ്റെടുത്ത മഞ്ജു വാര്യരെ സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ ആക്രമിക്കുന്നതും തമിഴ് കവയിത്രി ലീന മണിമേഖല കമലയയെ കുറിച്ച് മറ്റൊരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നതും ആമിയുടെ ഇതുവരെയുള്ള കാഴ്ചകളായി. വിദ്യയുടെ പിന്‍മാറ്റം സിനിമയുടെ ഷെഡ്യൂളില്‍ തന്നെ മാറ്റം വരുത്താനും കമലിനെ […] abhimukham.com
  0
  Comments
  March 16, 2017
 • കാടരുടെ വേര് ആതിരപ്പിള്ളി വെട്ടും പുറംലോകത്തിന്റെ പദ്ധതികള്‍ കാടുകേറിപോകുമ്പോള്‍ കൂടും കുടുക്കയുമായി കാടുവിട്ടിറങ്ങേണ്ടവരാണ് ആദിവാസികള്‍. ശബ്ദമില്ലാത്ത അവരുടെ ശബ്ദം ബധിരകര്‍ണ്ണങ്ങളിലാണ് പലപ്പോഴും പതിക്കാറ്. മണ്ണും കാടും ചുട്ട് വെന്തുവെണ്ണീറായ ഭൂമി ചൂട്ടുപൊള്ളുമ്പോഴും താത്കാലിക ലാഭത്തിന് പിന്നാലെയാണ് ഭരണകൂടം. പുഴയും വെള്ളച്ചാട്ടവും അവര്‍ക്ക് വെള്ളവും മണലും വൈദ്യുതിയുമൊക്കെയാണ്. പക്ഷേ അങ്ങനെയല്ലാത്ത ചിലരുണ്ട്. കാട്ടില്‍ ജീവിതം കണ്ടെത്തിയവര്‍. തേനും കുന്തിരിക്കവും കൂവയും ശേഖരിച്ച്, മീന്‍ പിടിച്ച് കാട്ടിലെ ജീവിതം ആഘോഷമാക്കുന്നവര്‍. കാടകങ്ങളാണ് അവരുടെ വെളിച്ചം. ഊടുവഴികള്‍ പിന്നിട്ട് കൊടുംകാട്ടില്‍ ദിവങ്ങളോളം കഴിഞ്ഞുകൂടുന്ന അവരുടെ ദൈന്യത പുറം […] abhimukham.com
  0
  Comments
  March 8, 2017
 • ഹിപ്പോക്രാറ്റിക് ആണ് നമ്മുടെ സമൂഹം അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ എലിയെന്ന എലിസബത്തിലൂടെ മലയാള സിനിമകളിലെ കാമുകീ കഥാപാത്രങ്ങള്‍ക്ക് വേറിട്ട കാഴ്ച നല്‍കി അരങ്ങേറ്റം കുറിച്ച് ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ അഭിനേത്രിയാണ് രജിഷ വിജയന്‍. രജിഷയുടെ പുതിയ സിനിമ ദിലീപ് നായകനാകുന്ന മാര്‍ച്ച് 31-ന് റീലീസ് ചെയ്യുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരമാണ്. തനിക്ക് തന്റേതായ അഭിപ്രായങ്ങള്‍ ഉണ്ടെന്നും അതിനാലാണ് പഠിച്ച തൊഴിലായ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കാതിരുന്നതെന്നും അവര്‍ അരുണ്‍ ചന്ദ്രയോട് പറയുന്നു. കരിയറിലെ രണ്ടാമത്തെ സിനിമ […] abhimukham.com
  0
  Comments
  March 7, 2017