• ഇമ്മിണിബല്ല്യ പാട്ടെഴുത്തുകാരന്‍ 12-ാം വയസ്സില്‍ കവിതകള്‍ എഴുതി തുടങ്ങിയ വിനായക് ശശികുമാര്‍ 16-ാം വയസ്സില്‍ പാട്ടെഴുതി കൊണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കും കടന്നു. ഇപ്പോള്‍ 23-ാം വയസ്സില്‍ മലയാള സിനിമയില്‍ പാട്ടെഴുത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചും കഴിഞ്ഞു ജോലി കൊണ്ട് ഡാറ്റ അനലിസ്റ്റായ ഈ ചെറുപ്പക്കാരന്‍. കുട്ടീംകോലും തുടങ്ങി ഗോദ വരെ പതിനാറ് സിനിമകളില്‍ പാട്ടെഴുതിയിട്ടുള്ള വിനായകിന്റെ കൈത്തുമ്പില്‍ നീലാകാശം നിങ്ങള്‍ മൂളുന്നെങ്കില്‍ ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ് കേള്‍ക്കാന്‍ മാത്രം നിങ്ങള്‍ ഗപ്പിയുടെ ട്രെയ്‌ലര്‍ ആവര്‍ത്തിച്ചു കാണുന്നുവെങ്കില്‍ നിങ്ങളും സംഗീതസംവിധാകരും മാത്രമല്ല […] abhimukham.com
  0
  Comments
  June 27, 2017
 • “നമ്മള്‍ ഡീസെന്റ് ആണെങ്കില്‍ ഒരു പ്രശ്‌നവും വരില്ല” മലയാള സിനിമയിലെ നിശബ്ദ സാന്നിദ്ധ്യമാണ് മിയ ജോര്‍ജ്. ടിവി സ്‌ക്രീനില്‍ നിന്നും വെള്ളിത്തിരയിലേക്ക് ഒരു സ്മാള്‍ ഫാമിലിയിലെ മണിക്കുട്ടിയായി മലയാള സിനിമയിലേക്ക് കടന്നു വന്ന അവര്‍ ഭാഷയുടെ അതിര്‍ത്തികള്‍ കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും പോയി. എങ്കിലും മലയാള സിനിമയെ മറന്നില്ല. കൃത്യമായ ഇടവേളകളില്‍ മലയാള പ്രേക്ഷകരുടെ മുന്നിലുമെത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും സിനിമയിലെ വനിതകളുടെ കൂട്ടായ്മയെ കുറിച്ചും മീര നളിനിയുമായി  മിയ സംസാരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഒരു കോടി ലൈക്ക് കിട്ടിയല്ലോ. മലയാളത്തിൽ മറ്റാർക്കും ഇതുവരെ കിട്ടാത്ത റീച്ചാണല്ലോ? […] abhimukham.com
  0
  Comments
  June 25, 2017
 • “എനിക്കൊരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ട്” അമ്മേ ഭഗവതി എന്നസിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താര കല്യാണിന്റെയും, രാജാറാമിന്റെയും ഏകമകളാണ് ഡബ്‌സ്മാഷുകളിലൂടെ സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണെങ്കിലും ഡാന്‍സ് കഴിഞ്ഞേ ഉള്ളു എന്തും എന്ന് പറയുന്ന സൗഭാഗ്യയുടെ ഇഷ്ട ജോലി അധ്യാപനമാണ്. ഒറ്റകുട്ടി ആയതില്‍ ആനന്ദം കണ്ടെത്തുന്ന ഈമിടുക്കി ഡാന്‍സില്‍ തന്നെ റിസര്‍ച്ച് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഫെയ്‌സ് ബുക്കിലൂടെ സെലിബ്രിറ്റി ആയി മാറിയ അധികം ആളുകളൊന്നും നമുക്ക് ചുറ്റുമില്ല. സോഷ്യല്‍മീഡിയയുടെ ഉപയോഗം ആഴത്തില്‍തന്നെ കണ്ടെത്തി വേണ്ട രീതിയില്‍ […] abhimukham.com
  0
  Comments
  June 16, 2017
 • “ഇത് പ്രകൃതി വിരുദ്ധം” തോട്ടം ഉണ്ടാക്കുന്നത് പഠിക്കുവാന്‍ ഒരു രാജാവ് ഒരു സന്യാസിവര്യനെ സമീപിച്ചു. അവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ രാജാവ് കൊട്ടാരത്തിന് മുന്നില്‍ മനോഹരമായ ഒരു ഉദ്യാനം പണിതു. ആയിരത്തിലേറെ തോട്ടക്കാര്‍ പരിപാലിക്കുന്ന ഒരുദ്യാനം. രാജാവ് ഗുരുവായ സന്യാസിയെ ഉദ്യാനത്തിലേക്ക് ക്ഷണിച്ചു. ഗുരു ശ്രദ്ധയോടെ തോട്ടത്തിലേക്ക് കടന്നു. മനോഹരമായ കാഴ്ചകള്‍ കണ്ടിട്ടും ഗുരു ദു:ഖിത ഭാവത്തിലാണ്.  നിഷേധ ഭാവത്തില്‍ തലയിളക്കുകയും ചെയ്യുന്നു. രാജാവ് കാരണം ആരാഞ്ഞു. ‘ഒരൊറ്റ കരിയിലകള്‍ പോലുമില്ലാത്ത തോട്ടമോ ‘ ഗുരു മൊഴിഞ്ഞു. അതെല്ലാം നീക്കം ചെയ്‌തെന്ന് […] abhimukham.com
  0
  Comments
  June 8, 2017
 • അയാള്‍ ശശിയെ വൈകിപ്പിച്ചത് ബാഹുബലി സമയമെടുത്ത് നല്ല സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ് തിരുവനന്തപുരം സ്വദേശി സജിന്‍ ബാബു കഴിഞ്ഞ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ യില്‍ അസ്തമയം വരെ എന്ന ഫീച്ചര്‍ ഫിലിമിന് പുരസ്‌കാരം കിട്ടിയിരുന്നു. ജൂലൈ ഏഴിന് റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ അയാള്‍ ശശി എന്ന സിനിമയുടെ വിശേഷങ്ങള്‍ അദ്ദേഹം അലീഷ ഖാനുമായി പങ്കുവയ്ക്കുന്നു. ശശി, സോമന്‍ എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ പരിഹസിക്കുന്ന മലയാളികള്‍ക്കിടയിലേക്ക് എന്ത് ധൈര്യത്തിലാണ് അയാള്‍ ശശി എന്ന പേരില്‍ ഒരു സിനിമ അവതരിച്ചത്? അയാള്‍ […] abhimukham.com
  0
  Comments
  June 7, 2017
 • ജസ്റ്റിന്‍ ജോസ്- സചിന്‍: എ ബില്ല്യണ്‍ ഡ്രീംസിലെ തൃശൂര്‍ ഗഡി ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ കളത്തിലിറങ്ങുമ്പോഴും ഓരോ റണ്‍സും നേടുമ്പോഴും സെഞ്ച്വറിയിലേക്ക് കുതിക്കുമ്പോഴും ഗാലറിയില്‍ നിന്ന് ഒരു ശബ്ദം മാത്രമേയുണ്ടാകാറുള്ളൂ. സചിന്‍… സചിന്‍… എന്ന വിളികള്‍. ആരോഹണ-അവരോഹണത്തില്‍ ശബ്ദം ഗാലറിയും കടന്ന് കളിഭ്രാന്തന്‍മാരുടെ സ്വീകരണ മുറികളിലെത്തും. അവിടെ നിന്നുമുണ്ടാകും സചിന്‍…സചിന്‍ എന്ന വിളികള്‍. പക്ഷേ, സചിനെ കുറിച്ച് ഒരു സിനിമ ഇറങ്ങുമ്പോള്‍ സചിന്‍… സചിന്‍ എന്ന ആരവം മാത്രം പോര അതില്‍. ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സചിന്‍ എ ബില്ല്യണ്‍ ഡ്രീംസില്‍ കാണികളെ ത്രസിപ്പിക്കുന്ന ശബ്ദമിശ്രണം നടത്തിയിരിക്കുന്നത് […] abhimukham.com
  0
  Comments
  June 2, 2017
 • കാച്ചില്‍ രവീന്ദ്രന്‍, ടെറസിലെ കൃഷി വിപ്ലവ നായകന്‍ വിഷം തൊടാത്ത മണ്ണും കൃഷിയും കാര്‍ഷികോല്‍പന്നങ്ങളും ഏതൊരു കേരളീയന്റേയും സ്വപ്നമാണ്. ചെറിയ സ്ഥലത്ത് ഭക്ഷ്യ വിളകളും നാണ്യ വിളകളും മികവുറ്റ രീതിയില്‍ വിളയിക്കുന്ന ധാരാളം പേരുണ്ട് നമുക്കു ചുറ്റിലും. എങ്കില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ 2011-ല്‍ ഇടം നേടിയ തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം സ്വദേശി ആര്‍.രവീന്ദ്രന്‍. ഇരുനൂറ്റി എഴുപത്തിയഞ്ചു കിലോഗ്രാം ഭാരമുള്ള കാച്ചില്‍ ഉത്പാദിപ്പിച്ചതിനാണ് ബഹുമതി നേടിയത്. വീടിനു ചുറ്റുമുള്ള ഒരിഞ്ചു സ്ഥലം പോലും വെറുതേയിടുന്നില്ല അദ്ദേഹം. എന്നുമാത്രമല്ല, വേറിട്ട മട്ടുപ്പാവ് […] abhimukham.com
  0
  Comments
  June 1, 2017