• ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍ക്കൊള്ളാന്‍ സമൂഹം ഇനിയും ഏറെ മാറേണ്ടതുണ്ട്: നന്ദന ഇന്ത്യയില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ കമ്മറ്റിയില്‍ ഇടം നേടിയ ട്രാന്‍സ്‌ജെന്‍ഡറാണ്‌  നന്ദന. എസ് എഫ് ഐയുടെ ഇക്കഴിഞ്ഞ തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് അവര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. പുതിയ ചുമതലയുടെ ആവേശത്തിലാണ് അവര്‍. എസ്എഫ്‌ഐ തന്നെ എന്നും പ്രചോദിപ്പിച്ചിരുന്ന പ്രസ്ഥാനമായിരുന്നു എന്ന് പറയുന്ന നന്ദനയ്ക്ക് രാഷ്ട്രീയ രംഗത്ത് വ്യക്തമായ കാഴ്ചപ്പാടും ഉണ്ട്. മുടങ്ങിപ്പോയ പഠനം വീണ്ടും ആരംഭിക്കാനുള്ള ശ്രമത്തിലാണ് നന്ദന. ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും നന്ദന സംസാരിക്കുന്നു. ഒപ്പം ട്രാന്‍സ്‌ജെന്‍ഡറുകളെ കോമാളികളാക്കുന്ന മലയാള സിനിമയിലെ പ്രവണതകളെ […] abhimukham.com
  0
  Comments
  May 28, 2018
 • ഒരു സ്റ്റാര്‍ട്ട് അപ്പ് പ്രണയ കഥ ഇത് സ്റ്റാര്‍ട്ട് അപ്പുകളുടെ കാലമാണ്. മറ്റൊരാളുടെ കീഴില്‍ പണിയെടുക്കാന്‍ മടിക്കുന്നവര്‍ക്ക്, സ്വന്തമായി ഒരു ബിസിനസ്. അത്തരത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ നടത്തി വിജയം കൈവരിച്ച മലയാളി ദമ്പതികളാണ് അനീഷ് അച്യുതനും മേബിള്‍ ചാക്കോയും. ചെറുകിട, ഇടത്തരം സംരംഭകരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഇവരുടെ ഏറ്റവും പുതിയ സ്റ്റാര്‍ട്ട് അപ്പാണ് ‘ഓപ്പണ്‍ മണി’. ചെറിയ സമയത്തിനുള്ളില്‍ തന്നെ വന്‍വിജയമായി മാറിയ ഈ ധനകാര്യ സ്റ്റാര്‍ട്ട് അപ്പിനെ കുറിച്ച് കൂടുതല്‍ അറിയാം. ഓപ്പണ്‍ മണി അടുത്തിടെ 12 കോടി രൂപയുടെ നിക്ഷേപമാണ് നേടിയത്. […] abhimukham.com
  0
  Comments
  May 25, 2018
 • അവാര്‍ഡ് അമ്മയില്‍ നിന്നും, ആ ചിത്രത്തിനുമുണ്ടൊരു രാഷ്ട്രീയം: നിഖില്‍ എസ് പ്രവീണ്‍ നിഖില്‍ എസ് പ്രവീണ്‍; വെഡിംഗ് വീഡിയോഗ്രഫി രംഗത്തു നിന്നെത്തി ആദ്യ സിനിമയായ ഭയാനകത്തിലൂടെ സ്വന്തമാക്കിയത് മികച്ച ഛായാഗ്രഹകനുള്ള ദേശീയ അവാര്‍ഡ്. സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്ക് കഠിന പ്രയത്‌നത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും പിന്തുണയുണ്ടെങ്കില്‍ ഏതറ്റം വരെ പോകാമെന്നതിന് തെളിവാണ് ഈ ചെറുപ്പക്കാരന്‍. സിനിമയെന്നത് ഭ്രമിപ്പിക്കുന്ന വെള്ളി വെളിച്ചമാണെന്ന് നിഖിലും സമ്മതിക്കുന്നു, പക്ഷേ തന്നെ ഭ്രമിപ്പിക്കുന്നത് കലാമൂല്യവും, സാമൂഹിക പ്രസക്തിയും ഉള്ള സിനിമകളാണെന്ന് പറയാന്‍ കാണിക്കുന്ന ചങ്കൂറ്റം കാണുമ്പോളറിയാം നിഖില്‍ വേറെ ലെവലാണ് ഭായ്. ആദ്യ സിനിമക്ക് തന്നെ നിഖിലിന് ദേശീയ […] abhimukham.com
  0
  Comments
  May 22, 2018
 • അവൻ അവളായി,​ അവൾ അവനും; ഒടുവിൽ അവർ ഒന്നായി സൂര്യയും ഇഷാനും… ഇവരിനി രണ്ടല്ല. ഒന്നാണ്. ഇരുവരുടേയും പ്രണയം ഇനി ചരിത്രത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദമ്പതികളാണ് ഇഷാനും സൂര്യയും. രണ്ടു വഴിയില്‍ നടന്നു നീങ്ങിയവര്‍ ഇന്ന് സമൂഹത്തിനൊരു മാതൃകയാണ്. ജീവിതത്തിലെ പല മോശം ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴും സൂര്യയുടെയും ഇഷാന്റെയും മനസില്‍ വിവാഹം ഒരു വിദൂര സ്വപ്നമായിരുന്നു. പക്ഷേ വിധി അവരെ ഒന്നിപ്പിച്ചു, നീണ്ട നാളത്തെ സൗഹൃദത്തിനൊടുവില്‍ ഇഷാന്‍, സൂര്യയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. സൂര്യയും ഇഷാനും അഭിമുഖം.കോം പ്രതിനിധി വിനീത രാജുമായി സംസാരിക്കുന്നു. വളരെ കാലം […] abhimukham.com
  0
  Comments
  May 19, 2018
 • പ്ലിങ്ങ് വെറുമൊരു പ്ലിങ്ങല്ല, രുചിയൂറും ചിപ്‌സാണ്! വന്‍കിട കുത്തക കമ്പനികള്‍ അരങ്ങുവാഴുന്ന ഭക്ഷ്യോത്പാദക രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളിയായ ആന്‍ഡ്രീന്‍ മെന്‍ഡസ്. ആന്‍ഡ്രീനിന്റെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലിങ്ങ് ഫുഡ്സ് ആന്‍ഡ് ബിവറേജസ് പ്രൈവ്റ്റ് ലിമിറ്റഡ് കരസ്ഥമാക്കിയത് 1.3 കോടി രൂപയുടെ നിക്ഷേപ സമാഹരണമാണ്. കേരളത്തില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം നേടുന്ന ആദ്യ എഫ്എംസിജി സ്റ്റാര്‍ട്ട് അപ്പിന്റെ സാരഥി ആന്‍ഡ്രീന്‍ കമ്പനിയുടെ നേട്ടത്തെ കുറിച്ചും പുത്തന്‍ പ്രതീക്ഷകളെ കുറിച്ചും രാജി രാമന്‍കുട്ടിയുമായി സംസാരിക്കുന്നു. ഈ നേട്ടത്തെ എങ്ങനെ കാണുന്നു? സന്തോഷമുണ്ട്. എല്ലാവരും […] abhimukham.com
  0
  Comments
  May 18, 2018
 • ലാലേട്ടനൊപ്പം അഭിനയിക്കണം, അപ്പുവേട്ടന്റെ നായികയാകണം: കൃറ്റിക പ്രദീപ് മോഹന്‍ലാലില്‍ മഞ്ജു വാര്യരുടെ ചെറുപ്പ കാലം അവതരിപ്പിച്ച കൃറ്റിക പ്രദീപ് ആദ്യമായി നായികയാവുന്ന സന്തോഷത്തിലാണ്. നായികയാവുന്നതിനൊപ്പം സിനിമയില്‍ പാടുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളും മറ്റും കൃറ്റിക, രാജി രാമന്‍കുട്ടിയുമായി പങ്കുവെയ്ക്കുന്നു.  മോഹന്‍ലാലിനൊപ്പം ഞാനും ഹിറ്റായി മഞ്ജു ചേച്ചിയുടെ ചെറുപ്പ കാലം അവതരിപ്പിച്ച മോഹന്‍ലാല്‍ ഹിറ്റായതിന്റെ സന്തോഷത്തിലാണ്. സിനിമ ഇപ്പോഴും തിയറ്ററുകളില്‍ ഹിറ്റായി ഓടുന്നുണ്ട്. ഒരുപാട് അഭിനന്ദനമാണ് ഈ സിനിമയിലെ അഭിനയത്തിന് കിട്ടിയത്. സിനിമയില്‍ ഞാന്‍ നന്നായിട്ടുണ്ടെന്ന് കമല്‍ സാര്‍ പറഞ്ഞു. മഞ്ജു ചേച്ചിയും സംവിധായകന്‍ സാജിദിക്കയും അഭിനയത്തെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. […] abhimukham.com
  0
  Comments
  May 10, 2018
 • എന്റെ സമയം ആകുന്നതേയുള്ളൂ, കാത്തിരിപ്പ് അംഗീകാരം നല്‍കും: കൈലാസ് മേനോന്‍ സംഗീതം കൈലാസിന് വെറുമൊരു പാഷന്‍ മാത്രമല്ല, ജീവവായുവാണെന്ന് തന്നെ പറയാം. കുട്ടിക്കാലം മുതല്‍ മനസില്‍ കൂട് കൂട്ടിയ ഇഷ്ടം. പക്ഷേ, കൈലാസിനെ സംഗീതം തിരിച്ച് സ്‌നേഹിച്ചു തുടങ്ങിയിട്ട് അധിക കാലമായില്ല. കാത്തിരിപ്പിന്റേയും കഠിനാധ്വാനത്തിന്റേയും നീണ്ട നാളുകള്‍ക്കൊടുവിലായിരുന്നു സംഗീതം കൈലാസിനെ കൂട്ടുപിടിച്ചത്. പക്ഷേ ഇത്രയും നാളത്തെ സ്വപ്നം എന്തായിരുന്നുവെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ, സിനിമയില്‍ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനാകുക. എന്തായാലും കൈലാസിന്റെ ആ കാത്തിരിപ്പ് വെറുതെയായില്ല. വൈകി വന്ന വസന്തം പോലെ തീവണ്ടി എന്ന ചിത്രത്തിന്റെ […] abhimukham.com
  0
  Comments
  May 5, 2018
 • വരുണ്‍ ചന്ദ്രന്‍: തോല്‍ക്കാന്‍ മനസ്സില്ലാത്ത സംരംഭകന്‍ ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന് ലോകം അറിയുന്ന വിജയിയായ സംരംഭകനായി മാറിയ മലയാളിയാണ് വരുണ്‍ ചന്ദ്രന്‍. കുട്ടിക്കാലത്തെ ഫുട്‌ബോള്‍ കളിയില്‍ നിന്നും തോല്‍ക്കാന്‍ മനസ്സില്ലാത്ത മനോഭാവം സ്വായത്തമാക്കിയ അദ്ദേഹം അത് ജീവിതത്തില്‍ ഓരോ നാളും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സ്വകാര്യ ജീവിതത്തില്‍ വിഷമതകളും തിരിച്ചടികളും നേരിട്ടപ്പോഴും നേടാനുള്ളത് പുതിയൊരു ലോകമാണെന്ന പ്രത്യാശയില്‍ അദ്ദേഹം മുന്നോട്ട് നടക്കുന്നു. പ്രമുഖ യുവ എഴുത്തുകാരനും ജേർണലിസ്റ്റുമായ ഇന്ദുഗോപൻ വരുണിന്റെ സംഭവബഹുലമായ ജീവിത യാത്രയുടെ സത്യസന്ധമായ വിവരണം പുസ്തകമാക്കി ഡി സി ബുക്സ് വരും മാസം […] abhimukham.com
  0
  Comments
  May 1, 2018