K C Arun
 • ഹായ് ഹലോ കാതല്‍ പിറന്ന വഴി; സംവിധായകന്‍ വിനായക് ശശികുമാര്‍ സംസാരിക്കുന്നു ഹായ് ഹലോ കാതല്‍, ഒക്ടോബര്‍ 1-ന് യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക്കല്‍ ലൗ സ്‌റ്റോറിയായ ഈ ഷോര്‍ട്ട് ഫിലിം രണ്ടാഴ്ച കൊണ്ട് 27 ലക്ഷം പേര്‍ കണ്ട് സൂപ്പര്‍ ഹിറ്റാണ്. ഒരു ചെറിയ പ്രണയകഥ വളരെ കൈയടക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ തിരക്കേറിയ ഗാനരചയിതാവായ വിനായക് ശശികുമാറാണ്. വിനായക് തന്നെ എഴുതിയ വെള്ളൈപ്പൂവേ എന്ന ഗാനം ഈ ഷോര്‍ട്ട് ഫിലിം കണ്ടവരുടെ ചുണ്ടുകളില്‍ മൂളിപ്പാട്ടായി മാറുന്നുണ്ട്. ഇതേതോ പഴയ സിനിമയിലെ പാട്ടാണല്ലോ എന്ന തോന്നലാണ് പാട്ട് […]
  0
  Comments
  October 14, 2019
 • ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റിന് തെരുവ് ഇനിയൊര്‍മ്മ, ആകാശം പുതിയ പ്രതീക്ഷ ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ആകാശത്തേക്ക് പറക്കുകയാണ് ആദം ഹാരിയെന്ന തൃശൂര്‍ സ്വദേശി. ജോഹന്നാസ് ബര്‍ഗില്‍ നിന്നും പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയ ആദം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കൊമേഴ്‌സ്യല്‍ പൈലറ്റ് ട്രെയിനിങ്ങിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ ചേരുകയാണ്. സാമൂഹിക സമ്മര്‍ദ്ദങ്ങളുടെ ഫലമായി വിദ്യാഭ്യാസത്തില്‍ നിന്നും പുറത്ത് പോകേണ്ടി ട്രാന്‍സ് വ്യക്തികള്‍ സമൂഹത്തിന്റെ പുറംപോക്കിലേക്കും തള്ളപ്പെടാറുണ്ട്. 18-ാം വയസ്സില്‍ ജോഹന്നാസ് ബര്‍ഗില്‍ നിന്നും പൈലറ്റ് ലൈസന്‍സുമായി തിരിച്ചു വന്ന ആദവും അങ്ങനെ കൊച്ചിയുടെ തെരുവിലേക്ക് […]
  0
  Comments
  October 13, 2019
 • സര്‍ജാനോ ഖാലിദ്: അന്ന് മോഹന്‍ ലാലിന്റെ സെക്യൂരിറ്റി തടഞ്ഞു, ഇന്ന് ഒപ്പം അഭിനയിക്കുന്നു നോണ്‍സെന്‍സിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് ജൂണിന്റെ കാമുകനായ സര്‍ജാനോ ഖാലിദ്‌ ആദ്യരാത്രിയും കഴിഞ്ഞ് ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദറില്‍ അഭിനയിക്കുകയാണ്. എങ്കിലും സര്‍ജാനോയുടെ ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റ് ഒരു ചെറുചിത്രമാണ്. 96-ലെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി കിഷന്റെ നായകനായി അഭിനയിച്ച ഹായ് ഹലോ കാതല്‍. ഗാനരചയിതാവ് വിനായക് ശശികുമാര്‍ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം 25 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഈ ചിത്രത്തിലെ സര്‍ജാനോയുടെയും ഗൗരിയുടേയും അഭിനയം ഏറെ പ്രശംസ […]
  0
  Comments
  October 12, 2019
 • ജോസേട്ടന്‍: ഫുട്‌ബോള്‍ കളിപ്പറച്ചിലിലെ സെഞ്ചൂറിയന്‍ കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകരുടെ ജോസേട്ടന്‍ കളിപറച്ചിലിലെ സെഞ്ചൂറിയനാണ്. കൊല്‍ക്കത്തയില്‍ നടന്ന 129-ാമത് ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ ഗോകുലം കേരള എഫ് സി മോഹന്‍ ബഗാനെ തോല്‍പിച്ച് കപ്പുയര്‍ത്തിയപ്പോള്‍ ആകാശവാണിക്ക് വേണ്ടി മലയാളം കമന്ററി പറഞ്ഞാണ് അദ്ദേഹം കളിപറച്ചിലില്‍ നൂറ് മത്സരങ്ങള്‍ തികച്ചത്. കൂടരഞ്ഞി സ്വദേശിയായ വി എ ജോസ് ഫുട്‌ബോള്‍, വോളിബോള്‍ കമന്ററിയിലൂടെ ജോസ് മാഷും ജോസേട്ടുമായി. കമന്ററിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ കായിക രംഗത്തോളുള്ള പ്രണയം. കുട്ടിക്കാലത്ത് ഫുട്‌ബോളും ബാസ്‌ക്കറ്റ് ബോളും വോളിബോളും കളിച്ചിരുന്ന […]
  0
  Comments
  October 11, 2019
 • ആരാണ് പുള്ളിക്കാരി? ഷാരോണ്‍ റാണി സംസാരിക്കുന്നു സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുള്ള ക്യാരക്ടറാണ് പുള്ളിക്കാരി (Pullikkari). പുള്ളിയുടിപ്പിട്ട ഒരു പെണ്‍കുട്ടി മലയാളിയുടെ മനസ്സില്‍ ഒട്ടേറെ ചിന്തയും ഒപ്പം ചിരിയും കൂടെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) നേരിട്ട് കാണണമെന്ന ആഗ്രഹവുമായി നടക്കുന്ന പുള്ളിക്കാരി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബലറാമിന്റെ (VT Balaram) മടിയില്‍ ഇരിക്കുന്ന ദൃശ്യവും ഡയലോഗും ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാഴ്ചയില്‍ പെണ്‍കുട്ടിയാണെങ്കിലും മുതിര്‍ന്നവരുടെ ചിന്തകളും പ്രവര്‍ത്തികളുമാണ് പുള്ളിക്കാരിയുടേത്. ലോകകാര്യങ്ങളോട് തന്റേതായ രീതിയില്‍ പ്രതികരിക്കുന്ന പുള്ളിക്കാരിയുടെ […]
  0
  Comments
  October 7, 2019
 • സമയരഥത്തിലെ സാഹിത്യ യാത്രകള്‍ ജയകൃഷ്ണനെ ജെകെ എന്ന് ചുരുക്കിയാല്‍ അദ്ദേഹം ലാറ്റിനമേരിക്കന്‍ സാഹിത്യത്തോടുള്ള മലയാളിയുടെ ജ്വരത്തിന്റെ പര്യായമായി മാറും. അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നത് നിരവധി ലാറ്റിനമേരിക്കന്‍ സാഹിത്യ കൃതികളെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഒരാളായിട്ടാണ്. നല്ലൊരു വായനക്കാരന്‍ കൂടിയായ അദ്ദേഹം കഥയും കവിതയും നോവലും എഴുതിയിട്ടുണ്ട്. കൂടാതെ അവയ്‌ക്കെല്ലാം വരയ്ക്കുന്നതും അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ ടു ഡൈമന്‍ഷണല്‍ ചിത്രങ്ങള്‍ വായനക്കാരനെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ മാജിക് റിയലിസത്തിലേക്ക് അതിവേഗം കൂട്ടിക്കൊണ്ട് പോകും. തന്റെ വായനയെ കുറിച്ചും വരയെ കുറിച്ചും എഴുത്തിനെക്കുറിച്ചും കെ […]
  0
  Comments
  October 1, 2019
 • ട്രാന്‍സ്‌ജെന്ററുകളുടെ ആദ്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി കോഴിക്കോട്ടുകാര്‍ ഒരു തൊഴിലും കിടക്കാനൊരിടവും. ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇത് രണ്ടുമാണ്. വളരെ ചെറുപ്രായത്തിലേ വീട്ടില്‍ നിന്നും പുറംതള്ളപ്പെടുന്നവരാണ് ഭൂരിപക്ഷം ട്രാന്‍സ്‌ജെന്ററുകളും. അതിനാല്‍ തന്നെ നല്ലൊരു തൊഴില്‍ എന്നത് അവരുടെ സ്വപ്‌നത്തില്‍ മാത്രം അവേശഷിക്കും. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടുള്ള വിദ്യാഭ്യാസപരമായി മുന്നോക്കം നില്‍ക്കുന്ന ആറ് ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ ചേര്‍ന്നൊരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. ജ്വാല ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന് പേരിട്ടിട്ടുള്ള ഈ സംഘത്തില്‍ ആറ് പേരാണുള്ളത്. വൈഗ സുബ്രഹ്മണ്യന്‍, അനുരാധ, അനുപമ, […]
  0
  Comments
  September 24, 2019
 • എന്താണ് കുട്ടികളെ ബാധിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി? ഡോ സ്മിലു മോഹന്‍ലാല്‍ വിശദീകരിക്കുന്നു കുട്ടികളുടെ ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും പരസഹായമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വരികയും ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. ഈ അപൂര്‍വ ജനിതക രോഗം കേരളത്തില്‍ 50 ഓളം കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ കണക്കുകൂട്ടുന്നത്. ഈ രോഗത്തിന് ഇന്ത്യയില്‍ ചികിത്സയില്ലെങ്കിലും വിദേശത്ത് മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്. കോടികളാണ് ഈ രോഗത്തിന്റെ ചികിത്സയ്ക്കായി വേണ്ടി വരിക. ഈ രോഗത്തെ കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ സ്മിലു മോഹന്‍ലാല്‍ കെ സി അരുണുമായി […]
  0
  Comments
  September 21, 2019
 • ബൈജു എന്‍ നായര്‍: മലയാള ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തിന്റെ പിതാവ് വാഹനഭ്രാന്ത് ഇല്ലാതിരുന്ന ഒരു കുട്ടി വളര്‍ന്ന് മാതൃഭൂമിയില്‍ മാധ്യമ പ്രവര്‍ത്തകനാകുന്നു. വാഹനം ഓടിക്കാന്‍ അറിയാം എന്നുള്ളത് കൊണ്ട് മാത്രം 1990-കളില്‍ ഇന്ത്യയില്‍ ആഗോളീകരണത്തിന്റെ ഭാഗമായി വികസിച്ച് വന്ന വിപണിയില്‍ ഇറങ്ങുന്ന വാഹനങ്ങളെ കുറിച്ച് എഴുതാന്‍ നിയോഗിക്കപ്പെടുന്നു. മലയാള മാധ്യമ പ്രവര്‍ത്തന ചരിത്രത്തിലെ ആദ്യ വാഹനമെഴുത്തുകാരന്‍ എന്ന റെക്കോര്‍ഡിന് ഉടമ പിറക്കുന്നു. മാതൃഭൂമി എഡിറ്ററുമായി ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ജോലി രാജി വയ്ക്കുന്നു. പ്രാദേശിക ഭാഷകളിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ മാസികയായ ടോപ് ഗിയര്‍ തുടങ്ങുന്നു. പങ്കാളികളുടെ ചതിയില്‍പ്പെട്ട് മാസിക […]
  0
  Comments
  September 2, 2019
 • ക്വാറിക്കുഴിയില്‍ പിളരുന്ന കേരളം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളം പേമാരിയുടേയും പ്രളയത്തിന്റേയും ഉരുള്‍ പൊട്ടലിന്റേയും ദുരന്തങ്ങളിലൂടെ കടന്ന് പോയി. 2018-ലേത് നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയമാണെന്ന ആശ്വാസത്തില്‍ സര്‍ക്കാരും ജനവും ഇരുന്നപ്പോഴാണ് 2019-ലും ദുരന്തത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത്. മലപ്പുറത്തും വയനാടും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ പശ്ചിമ ഘട്ട മലനിരകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ഗാഡ് ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ വീണ്ടും ചര്‍ച്ചയില്‍ കൊണ്ട് വരികയും ചെയ്തു. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (കെ എഫ് ആര്‍ ഐ) ഒരു പഠനത്തില്‍ കേരളത്തില്‍ ഇതുവരെ […]
  0
  Comments
  August 23, 2019